HOME
DETAILS
MAL
വീടിന്റെ വാതില്‍ കത്തിച്ച് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം
backup
July 28 2017 | 19:07 PM
മാന്നാര്‍: എണ്ണയ്ക്കാട് എം.ജി.എം പ്രസ് ഉടമ മന്നാലയത്തില് പി.കെ ഉമ്മന്റെ വീട്ടില്‍ ഇന്നലെ വെളുപ്പിനെ മൂന്നിന് വീടിന്റെ വാതില്‍ കത്തിച്ച് മോഷണം നടന്നു. വീടിന്റെ പുറകുഭാഗത്തെ വാതില്‍ കത്തിച്ച് നശിപ്പിച്ച ശേഷം അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന ഉമ്മറിനേയും ഭാര്യയേയും കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 17,000 രൂപയും മകളുടെ കഴുത്തില്‍ കിടന്നിരുന്ന മൂന്നുപവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തു. മാന്നാര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."