ജ്വല്ലറി ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലെ രണ്ടാം പ്രതി പിടിയില്‍
പെരുമ്പാവൂര്‍: ജ്വല്ലറി ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസില്‍ രണ്ടാം പ്രതിയെ കൂടി പൊലീസ് പിടികൂടി. ഒറ്റപ്പാലം ഊരത്തോടിയില് വീട്ടില്‍ അബ്ദുള്ളയുടെ ഭാര്യ ഫൗസിയ(45)നെയാണ് പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്. കണ്ടന്തറ പട്ടരുമഠം വീട്ടില്‍ സലീമിന്റെ ഉടമസ്ഥതയില്‍ പെരുമ്പവൂര്‍ ജ്യോതി ജങ്്ഷനില്‍ പ്രവര്‍ത്തിച്ചുരുന്ന ഫവാസ് ജ്വല്ലറിയും ടെക്സ്റ്റയില്‍സും കെട്ടിടവും ഏറ്റെടുത്ത് അവതാര്‍ ജ്വല്ലറി എന്ന പേരില്‍ വിപുലീകരിച്ച് ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ കരാറുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഫവാസ് ജ്വല്ലറി ഉടമയില്‍നിന്നും ഇവര്‍ 30 കിലോ സ്വര്‍ണ്ണവും കൈപ്പറ്റിയതായും പൊലീസ് പറയുന്നു. പിന്നീട് നാളുകള്‍ കഴിഞ്ഞിട്ടും പുതിയ ജ്വല്ലറി തുടങ്ങുകയോ കെട്ടിടത്തിന്റെ വാടക നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഉടമ അവതാര്‍ ജ്വല്ലറി ഉടമകള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതി അബ്ദുള്ളയെ മാസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഫൗസിയയെ കൂടുതല്‍ തെളിവെടുപ്പിനായി പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."