HOME
DETAILS
MAL
നീതി നടപ്പാക്കേണ്ട ബാധ്യത അധികാരത്തിലിരിക്കുന്നവര്‍ക്ക്: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
backup
July 28 2017 | 20:07 PM
പെരുമ്പാവൂര്‍: അധികാരത്തിലിരിക്കുന്നവര്‍ നീതി നടപ്പാക്കേണ്ട ബാധ്യതയുള്ളവരാണെന്നും അതില്ലാതെ വന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതക്കാണ് കോട്ടം തട്ടുന്നതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം പരിരക്ഷിക്കപെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇനിയൊരു ജുനൈദുമാര്‍ ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ഉത്ബുദ്ധരാകണമെന്നും ഭരണകൂടം അതിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സമയങ്ങളില്‍ ഒരോ കാരണങ്ങള്‍ പറഞ്ഞാണ് രാജ്യത്ത് ഫാസിസ്റ്റ് വല്‍ക്കരണ നീക്കങ്ങള്‍ നടക്കുന്നത്. ഇപ്പോഴത് പശുവിലെത്തി നില്‍ക്കുകയാണ്. മദ്‌റസകള്‍ ഭീകരവാദം വളര്‍ത്തുന്ന പഠനകേന്ദ്രങ്ങളാണെന്ന് ആക്ഷേപിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയോ തീവ്രവാദമോ പഠിപ്പിക്കുന്നകതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."