HOME
DETAILS

കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018  ശ്രദ്ധേയമായി 

  
backup
November 27 2018 | 16:11 PM

4654645645645
 
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്‍ 2018 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 
 
അബാസിയ്യ ദാറുത്തർബിയ മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
 
മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനു ശേഷം വന്ന മഹാന്മാരും ഔലിയാക്കളും അവരുടെ ജീവിതം മഹിതമായ ആശയങ്ങൾ പകർന്ന്‌ നൽകിയപ്പോൾ അവരെ ആദരിക്കാനും ബഹുമാനിക്കാനും അവരിൽ ആകൃഷ്ടരായി അവരുടെ ദീനിലേക്കു കടന്നു വരാനും ജനങ്ങൾ തയ്യാറായി. മുൻഗാമികളുടെ പാത പിൻപറ്റി മുഹമ്മദ് നബി(സ)യുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ നമ്മൾ തയ്യാറാവണമെന്നും നാം മാതൃകാപരമായ ജീവിതം നയിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. 
 
സമ്മേളനത്തില്‍ ഇസ്‌ലാമിക് കൗൺസിൽ ചെയര്മാൻ ഹംസ ബാഖവി അധ്യക്ഷനായിരുന്നു. "നൂറുൻ അലാ നൂർ" എന്ന പ്രമേയത്തിൽ അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നബി (സ) എന്ന പ്രകാശം, പ്രകാശങ്ങളുടെ മേൽ പ്രകാശമായിരുന്നുവെന്നും ഹൃദയാന്തരങ്ങളിലൂടെ സഞ്ചരിച്ച് ആ പ്രകാശം എത്രയോ ജനപഥങ്ങളെ സ്വാധീനിച്ച് കൊണ്ട് ഒരു ജനതയെ ഏറ്റവും ഉന്നതം എന്ന് ലോകത്തെ കൊണ്ട് വിളിപ്പിക്കപ്പെടും വിധം സമൂഹത്തെ ഉദ്ധാരണം ചെയ്യുകയായിരുന്നുവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. അക്ഷരങ്ങൾക്കപ്പുറത്ത് ജീവിതം കൊണ്ടാണ് മുഹമ്മദ് നബി (സ) തന്റെ സമൂഹത്തെ മാറ്റിയെടുത്തതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
 
പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീർ "അൽമഹബ്ബ-18" മെട്രോ മെഡിക്കൽ കെയർ വൈസ് ചെയര്മാൻ ഹംസ പയ്യന്നൂർ സാഹിബിനു കോപ്പി നൽകി സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ഇസ്‌ലാമിക് കൗൺസിൽ കലണ്ടർ 2019 പ്രകാശനം ലുലു റീജിയണൽ ഡയറക്ടർ മുഹമ്മദ് ഹാരിസിന് കോപ്പി നൽകി കൊണ്ട് അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി നിർവഹിച്ചു. യുസഫ് നായിഫ് അൽശമ്മരി, എം കെ. അബ്ദുറസാഖ് (KMCC ജനറൽ സെക്രട്ടറി), എ പി. അബ്ദുൽസലാം (KKMA വർക്കിംഗ് പ്രസിഡന്റ) എന്നിവർ ആശംസകൾ നേർന്നു. ഇസ്‌ലാമിക് കൗൺസിൽ ജന. സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി സംഘടനയുടെ പദ്ധതി അവതരണം നടത്തി. 
 
 
ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാൻ ഉസ്മാൻ ദാരിമി, ഉന്നതാധികാര സമിതി കൺവീനർ മുഹമ്മദലി ഫൈസി, സയ്യിദ് നിസാർ മശ്ഹൂർ തങ്ങൾ, സയ്യിദ് ഗാലിബ് മശ്ഹൂർ തങ്ങൾ, TVS മാർക്കറ്റിംഗ് മാനേജർ ഗംഗൈ ഗോപാൽ, സൈനുൽ ആബിദ് ഫൈസി, ഇ.എസ് അബ്ദുറഹിമാൻ സാഹിബ്, കരീം ഫൈസി, നാസർ കോഡൂർ, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി എന്നിവരും സംബന്ധിച്ചു. ഇസ്‌ലാമിക് കൗൺസിൽ "പ്രവർത്തന രീതികളിലൂടെ" സ്ലൈഡ് ഷോ പ്രസന്റേഷൻ ശിഹാബ് മാസ്റ്റർ, അമീൻ മുസ്‌ലിയാർ, ഇസ്മായിൽ വള്ളിയോത്ത്, നിസാർ അലങ്കാർ എന്നിവർ നേതൃത്വം നൽകി. ശിഹാബ് കൊടുങ്ങല്ലൂരിന്‍റെ നേതൃത്വത്തിലുള്ള വിഖായ ടീം വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേരത്തെ നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, മൗലിദ് സദസ്സ് എന്നിവയില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തതു. അന്നദാനവും നടന്നു.
ചടങ്ങില്‍ ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി സ്വാഗതവും, ട്രഷറർ ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  29 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  36 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago