ശ്രീറാമിനെ മദ്യം മണത്തിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തിരുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്ക് പോയതും മദ്യപിച്ചതിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും പരിശോധിച്ചിട്ടുണ്ട്.
അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും സഹയാത്രികയും നല്‍കിയ മൊഴി ഉള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധനയ്‌ക്കെടുത്തതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അപകടത്തിന് ഇടയാക്കിയ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."