HOME
DETAILS
MAL
വ്യാജ പരാതി; എ.എ.പി എം.എല്‍.എമാര്‍ ഓഫിസില്‍ കാമറകള്‍ സ്ഥാപിക്കുന്നു
backup
August 07 2016 | 18:08 PM
ന്യൂഡല്‍ഹി: എ.എ.പി നേതാക്കള്‍ക്കെതിരേ തുടര്‍ച്ചയായി മാനഭംഗം ഉള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ഓഫിസുകളിലും പരിസരങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നു. കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏതാനും എം.എല്‍.എമാര്‍ ഡല്‍ഹി നിയമസഭാ സ്പീക്കറെ സമീപിച്ചു. തങ്ങള്‍ക്കു സുരക്ഷാസൗകര്യങ്ങള്‍ നല്‍കണമെന്നാണ് സ്പീക്കറോട് ആവശ്യപ്പെട്ടതെന്നു കിഴക്കന്‍ ഡല്‍ഹി ഗാന്ധിനഗര്‍ എം.എല്‍.എ അനില്‍ ബാജ്പേയ് അറിയിച്ചു.തങ്ങളുടെ 12 എം.എല്‍.എമാര്‍ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആശങ്ക അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ഓഫിസില്‍ കാണാനെത്തുകയും പിന്നീട് തങ്ങള്‍ക്കെതിരേ കള്ളക്കേസ് നല്‍കുകയുമാണ്. സി.സി ടി.വി കാമറ, സുരക്ഷാഗാര്‍ഡ് എന്നിവ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."