ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്നു കുടുംബം: ശരീരഭാരം ഒന്‍പത് കിലോഗ്രാം കുറഞ്ഞു
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി വളരെമോശമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാരം എട്ടൊമ്പത് കിലോഗ്രാം കുറഞ്ഞുവെന്നും കുടുംബം.
ജയിലില്‍ ചിദംബരത്തിന് ലഭിക്കുന്ന ചികിത്സയില്‍ ഞങ്ങള്‍ തൃപ്തരല്ല. അദ്ദേഹം വളരെയധികം പ്രയാസമനുഭവിക്കുകയാണ്. എത്രയും പെട്ടന്ന് ചിദംബരത്തെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് അദ്ദേഹത്തെ വര്‍ഷങ്ങളായി ചികില്സിച്ചുവരുന്ന ഹൈദരാബാദിലെ ഉദരരോഗ വിദഗ്ധന്‍ പറഞ്ഞത്- കുടുംബം അറിയിച്ചു.
വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കഴിഞ്ഞതോടെ തിരികെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് 21നാണ് ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ അറസ്റ്റ്ചെയ്തത്. കേസില്‍ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം ഈമാസം 27 വരെ നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."