സിറിയയില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമണം:10 മരണം
ദമസ്കസ്: വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് നഗരത്തില്‍ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമാണ് ഇദ്്ലിബ്. മരിച്ചവരില്‍ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നാലു തവണയാണ് ആശുപത്രിക്ക് നേരെ വ്യോമാക്രമണമുണ്ടായത്. സിറിയയില്‍ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം നടക്കുന്നത് പുതിയ സംഭവമല്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്.
മെഡിക്കല്‍ സേവനങ്ങള്‍ക്കെതിരേ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ ജീവകാരുണ്യ സംഘടനകള്‍ രംഗത്തെത്തി. സിറിയ, റഷ്യ സംയുക്ത ആക്രമണമാണ് ആശുപത്രികള്‍ക്കെതിരേ നടക്കുന്നതെന്ന് സിറിയന്‍ വിമതര്‍ പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി മുടങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ 70,000 പേരാണ് ആശുപത്രിയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."