HOME
DETAILS

നോട്ട് നിരോധനം; റിപ്പോര്‍ട്ട് തിരുത്തി കൃഷിമന്ത്രാലയം

  
backup
November 27 2018 | 19:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്ന കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ബി.ജെ.പി നേതൃത്വം ഇടപെട്ടു തിരുത്തിച്ചു. പുതിയ റിപ്പോര്‍ട്ടില്‍ നിരോധനം കര്‍ഷകര്‍ക്കു ഗുണകരമായെന്നാണ് വ്യക്തമാക്കുന്നത്.
പാര്‍ലമെന്ററി സമിതിക്കു കൃഷിമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടാണ് ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വിധത്തില്‍ തിരുത്തിയത്. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി സമിതിയിലാണ് പുതിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. '500, 1000 രൂപയുടെ നിരോധനവും അനന്തരഫലവും' എന്ന തലക്കെട്ടോടുകൂടി മന്ത്രാലയം തയാറാക്കിയ പുതിയ റിപ്പോര്‍ട്ട് മുന്‍പ് അവതരിപ്പിച്ചതില്‍നിന്നു നേര്‍ വിപരീതമാണ്.
കാര്‍ഷിക വായ്പകള്‍, ഗുണമേന്മയുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ വിത്തുകളുടെ വിതരണം, പ്രധാനപ്പെട്ട ശൈത്യകാല വിളകളുടെ വിതരണം, വിളകളുടെ ഉല്‍പാദനം തുടങ്ങിയവയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു പ്രോത്സാഹനജനകമായ വളര്‍ച്ചയാണ് നോട്ട് നിരോധന ശേഷം ഉണ്ടായിരിക്കുന്നതെന്നും ഇതു നോട്ട് നിരോധനം കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതിനു തെളിവാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനം ഇന്ത്യയിലെ കാര്‍ഷികരംഗത്തെ കൂടുതല്‍ അടുക്കും ചിട്ടയുമുള്ളതാക്കിയെന്നും ഇതു കര്‍ഷകര്‍ക്കു വളരെ ഗുണകരമായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സാമ്പത്തിക മേഖലക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ 'ഷോക്ക് ചികിത്സ'യായ നോട്ട് നിരോധനം കാര്‍ഷിക വിപണിക്ക് ഉണര്‍വേകി. നോട്ട് നിരോധനത്തിന്റെ മുന്‍ വര്‍ഷം (2015- 16) 612 ലക്ഷം ഹെക്ടറിലായിരുന്നു കൃഷി. 2016-17ല്‍ അത് 635 ലക്ഷവും 2017-18ല്‍ 628ഉം ആയി. 2015-16ല്‍ ധാന്യ ഉല്‍പാദനം 1,264 ലക്ഷം ടണ്‍ ആയിരുന്നു. 2016-17ല്‍ 1,367ഉം 2017-18ല്‍ 1,441ഉം ടണ്‍ ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനംമൂലം കറന്‍സി ലഭിക്കാത്തത് കര്‍ഷകരെ വലച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൃഷിമന്ത്രാലയ സെക്രട്ടറിയുടെ അനുമതിയോടെയാണ് ആദ്യ റിപ്പോര്‍ട്ട് അന്തിമമാക്കിയതെങ്കിലും നോട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമാണ് ആദ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നു വാര്‍ത്തയായതോടെയാണ് ബി.ജെ.പി നേതാക്കള്‍ ഇടപെട്ടത്.
നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവ് കാരണം കര്‍ഷകര്‍ക്കു വിത്തുകളും വളവും വാങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വേനല്‍ക്കാലവിളകള്‍ വില്‍ക്കുകയും ഗോതമ്പ് പോലുള്ള ശൈത്യകാലവിളകള്‍ വിതയ്ക്കുകയും ചെയ്യുന്ന നവംബര്‍ മാസത്തിലാണ് നോട്ട് നിരോധിക്കുന്നത്.
ഇക്കാരണത്താല്‍ ഇന്ത്യയിലെ 26 കോടിയോളം വരുന്ന കര്‍ഷകരെ തീരുമാനം സാരമായി ബാധിച്ചു. ദേശീയ വിത്ത് കോര്‍പറേഷന്റെ ശേഖരത്തിലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകള്‍ വില്‍ക്കാന്‍ ഇതോടെ കഴിയാതെയായി. പഴയ നോട്ടുകള്‍ ഉപയോഗിച്ചും വിത്തുകള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും സ്ഥിതിമെച്ചപ്പെട്ടില്ല. നോട്ട് നിരോധനം വന്‍കിട കര്‍ഷകരേയും ബാധിച്ചുവെന്നും ആദ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago