HOME
DETAILS

കോണ്‍-എന്‍.സി.പി-സേന സര്‍ക്കാര്‍ വരാനുള്ള സാധ്യതകൂടി ആദ്യമായി മൂന്നുകക്ഷികളുടെയും സംയുക്ത യോഗം പൊതുമിനിമം പരിപാടി തയാറായി

  
backup
November 14 2019 | 18:11 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

മുംബൈ: രാഷ്ട്രപതി ഭരണം നിലവിലുള്ള മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി- ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയേറി. തെരഞ്ഞെടുപ്പിന് ശേഷം ഇന്നലെ വൈകിട്ട് ഇതാദ്യമായി മൂന്നുകക്ഷികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ചിരുന്ന് പൊതുമിനിമം പരിപാടി തയാറാക്കി. പദ്ധതിയുടെ കരട് മൂന്നുപാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്ക് അയച്ചുവെന്ന് കക്ഷികളുടെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് മൂന്നുപാര്‍ട്ടികളുടെയും നേതാക്കള്‍ അംഗീകരിക്കുന്നതോടെ സഖ്യം യാഥാര്‍ഥ്യമാവുമെന്നും ഇതിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി അടുത്തദിവസം തന്നെ നേതാക്കള്‍ ഒരിക്കലൂടെ യോഗംചേരുന്നുണ്ട്. ഇതോടൊപ്പം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രത്യേകവും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിനിടെ, തങ്ങള്‍ എന്‍.ഡി.എ വിടാന്‍ നിര്‍ബന്ധിതരായത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നടപടികാരണമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്ന കാര്യവും റാവുത്ത് ചൂണ്ടിക്കാട്ടി. ഫഡ്‌നാവിസായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് പ്രചാരണസമയത്ത് മോദി പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷേ, ശിവസേനയില്‍നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും പറഞ്ഞിരുന്നു. ആ സമയത്ത് എന്തുകൊണ്ടാണ് അമിത് ഷാ എതിരഭിപ്രായം പ്രകടിപ്പിക്കാതിരുന്നത്? പൊതു തെരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും റാവുത്ത് ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ശിവസേന മുഖപത്രം സാംന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി എഴുതിത്തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് പത്രം ആരോപിച്ചു. രാഷ്ട്രപതി ഭരണത്തിലൂടെ പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതില്‍ ആശങ്ക രേഖപ്പെടുത്തിയ ഫഡ്‌നാവിസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി പത്രം പറഞ്ഞു. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്ന കാര്യവും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപലപിച്ചു. ചിലര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്റെ സംസ്ഥാനത്തും അത്തരത്തില്‍ ചില ആളുകളുണ്ടെന്നും മമത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  36 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago