വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കൊല്ലം: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 200 ഗ്രാം കഞ്ചാവ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തു.
ഇരവിപുരം സ്വദേശികളായ സക്കീര്‍ ഹുസൈന് (25), സെയ്ദ് അജ്മല്‍ (22), അല്‍ത്താഫ് (23), അസറുദ്ദീന് (21) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റുചെയ്തത്. തെങ്കാശിയിലെ ആയിരപുരിയില് നിന്ന് വാങ്ങിയ കഞ്ചാവ് കൊല്ലത്ത് നാലിരട്ടി വിലക്ക് വില്ക്കാനണ് എത്തിച്ചെതെന്ന് പ്രതികള്‍ പൊലിസിനോടു പറഞ്ഞു.
പള്ളിമുക്ക്, ഇരവിപുരം, ചകിരിക്കട ഭാഗങ്ങളിലുള്ള നിരവധി യുവാക്കള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു.
ഓണക്കാലത്തോടനുബന്ധിച്ച് വാഹന പരിശോധനകള്‍ കര്‍ശനമാക്കണമെന്ന കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശാനുസരണം വളരെ വിശദമായ വാഹന പരിശോധനകളാണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ നടന്നുവരുന്നത്.
കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ 10 കേസുകളിലായി 14 പ്രതികളെ അറസ്റ്റ് ചെയ്യുകയും 2.500 കിലോഗ്രാം കഞ്ചാവും 4 വാഹനങ്ങളും പിടിച്ചെടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എന്‍.ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.നിഷാദ്, എം.സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ശ്രീകുമാര്‍, ജി.ശ്രീകുമാര്‍, ആര്.ആരോമല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."