HOME
DETAILS

ഫാത്തിമയുടെ മരണം, മാതാപിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കും

  
backup
November 14 2019 | 19:11 PM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%aa%e0%b4%bf

കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും നേരില്‍ക്കണ്ട് പരാതി നല്‍കും. മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദം കുടുംബത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനുള്ള തിയതി കുടുംബത്തെ അറിയിക്കാമെന്നാണ് തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഒരു എം.എല്‍.എ ഇടപെട്ടാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത്. അതനുസരിച്ചായിരിക്കും ഫാത്തിമയുടെ കുടുംബം ചെന്നൈയില്‍ എത്തുക.
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരെന്ന് കരുതുന്ന രണ്ട് അധ്യാപകരെ പൊലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേസമയം ആരോപണ വിധേയനായ ഐ.ഐ.ടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരേ ഫാത്തിമയുടെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. എന്നാല്‍ പൊലിസിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍,ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ കാംപസില്‍ എത്തിയിട്ടില്ല. ഇയാള്‍ മിസോറാമിലേക്ക് കടന്നെന്നാണ് വിവരം. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ 13 പേരെ പൊലിസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. പലപ്പോഴും ഫാത്തിമ തനിച്ചിരുന്ന് കരയാറുണ്ടെന്ന് സഹപാഠികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.
സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ശേഷം ഇന്റഗ്രേറ്റഡ് എം. എ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകളും നീട്ടിവച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  2 months ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  2 months ago