HOME
DETAILS
MAL
ചീങ്കണിപ്പുഴയോരത്ത് ശലഭ വസന്തം
backup
November 28 2018 | 03:11 AM
കേളകം: ചീങ്കണ്ണിപ്പുഴയോരത്ത് ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം. ആയിരക്കണക്കിന് ശലഭങ്ങളാണ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ദേശാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുടക് മലനിരകളില്‍നിന്നാണ് ഇവ ആറളം വന്യജീവി സങ്കേതത്തിലെത്തിയത്.
ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ചീങ്കണ്ണിപ്പുഴയുടെ തീരത്ത് കൂടി പറന്നെത്തുന്ന ശലഭങ്ങളുടെ മഡ് പട്ലിങ് എന്ന ഒത്തുചേരല്‍ ഏവരെയും ആകര്‍ഷിക്കും. മിനിറ്റില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ് ശലഭങ്ങള്‍ ദേശാടനം നടത്തുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടക് മലനിരകളില്‍ നിന്നു പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."