HOME
DETAILS

'ലൈഫ് ' ധനസഹായ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

  
backup
November 28 2018 | 03:11 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഭവന വികസന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സാമ്പത്തികബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണിത്. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി ശില്‍പശാലയില്‍ വിവിധ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹരായവര്‍ക്കുള്ള ധനസഹായവിതരണം ഡിസംബര്‍ 31ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യു രേഖകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തപ്പെട്ടു പോയെങ്കിലും നെല്‍വയലോ തണ്ണീര്‍ത്തടമോ അല്ലാത്ത, ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണെങ്കില്‍ ഭവനിര്‍മാണത്തിന് തടസ്സങ്ങളില്ലെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞു. തോട്ടം എന്ന് രേഖകളില്‍ പറഞ്ഞിട്ടുള്ള ഭൂമിയിലും ഭവനിര്‍മാണത്തിന് നിയമതടസങ്ങളില്ല.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗയോഗ്യമായ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജനപ്രതിനിധികള്‍ അതത് ജില്ലകളിലെ ലൈഫ് കോഡിനേറ്റര്‍മാരെ അറിയിക്കണമെന്നും ലൈഫ് പദ്ധതി അവലോകനത്തില്‍ അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികള്‍പ്രകാരം ധനസഹായം നല്‍കിയിട്ടും ഭവനിര്‍മാണം നടക്കാതെ പോയവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ ആദ്യ ഘട്ടം മുന്‍ഗണനല്‍കിയത്. ഇതനുസരിച്ച് ഇതിനോടകം 48,197 ഗുണഭോക്താക്കള്‍ക്ക് വീടുനല്‍കാന്‍ കഴിഞ്ഞു. 5839 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും ഇതുവരെ 50,000 ഭവനങ്ങളുടെ നിര്‍മാണം ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്്. ധനസഹായം നല്‍കിയാലും പണി പൂര്‍ത്തിയാക്കാന്‍ തക്ക സാമ്പത്തിക ശേഷിയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേകം സഹായം നല്‍കാനാണ് പദ്ധതിയിടുന്നത്. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവക്കാന്‍ ധനസഹായം നല്‍കുന്നതിലാണ് ലൈഫ് മിഷന്‍ ഇക്കൊല്ലം ഊന്നല്‍നല്‍കുന്നത്.
സ്വന്തമായി ഭൂമി ഇല്ലാത്ത ഭവനരഹിതര്‍ക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിക്കും. ഭവന നിര്‍മാണാനുമതി സംബന്ധിച്ചും ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago