HOME
DETAILS

പുതിയ ഇടംതേടി ഇബ്രാഹിമോവിച്ച്

  
backup
November 14 2019 | 19:11 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%87%e0%b4%9f%e0%b4%82%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b4%bf%e0%b4%ae%e0%b5%8b%e0%b4%b5

യൂറോപ്പിലെ ഏകദേശം എല്ലാ ഫുട്‌ബോള്‍ ലീഗിലും തന്റെ പേര് എഴുതിച്ചേര്‍ത്ത് ഇതിഹാസ താരം സ്‌ലാറ്റന്‍ ഇബ്രാഹിമോവിച്ച് പുതിയ ഇടം തേടി പോവുകയാണ്. 1991 മുതല്‍ 2018 വരെ യൂറോപ്പിലെ വിവിധ ക്ലബുകള്‍ക്ക് വേണ്ടി വിവിധ കിരീടങ്ങള്‍ സ്വന്തമാക്കിയ സ്‌ലാറ്റന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗില്‍ ലാ ഗാലക്‌സിക്ക് വേണ്ടി കളിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ താന്‍ അമേരിക്ക വിടുകയാണെന്ന് അറിയിച്ചത്. എവിടേക്കാണ് പോകുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്‌ലാറ്റന് മുന്നില്‍ ഇനിയും ഒരു ബാല്യം ഉള്ളതിനാല്‍ ഇറ്റലിയിലേക്കോ ഇംഗ്ലണ്ടിലേക്കോ പോകുമെന്നാണ് സൂചനകള്‍.
ഇന്റര്‍മിലാനിലേക്ക് പോകുമെന്നാണ് ശക്തമായ റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവബഹുലമായ ഫുട്‌ബോള്‍ കരിയറില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് സ്‌ലാറ്റന്‍ അമേരിക്ക വിടുന്നത്. 1989ല്‍ സ്വീഡനിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്ര മേജര്‍ സോക്കര്‍ ലീഗിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്. 38 വയസിന്റെ ക്ഷീണമോ പ്രായത്തിന്റെ ആധിക്യമോ ഇബ്രയെ ഒട്ടും അലട്ടിയിട്ടില്ല എന്ന് കഴിഞ്ഞ രണ്ട് സീസണിലെ ലാഗാലക്‌സിയിലെ സ്‌ലാറ്റന്റെ ഗ്രാഫ് നോക്കിയാല്‍ മനസിലാകും.
2018, 2019 വര്‍ഷങ്ങളില്‍ ലാ ഗാലക്‌സിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ സ്വന്തമാക്കിയത് സ്‌ലാറ്റനായിരുന്നു. ഇതേ സീസണിലെ ഗോള്‍ഡന്‍ ബൂട്ടും സ്‌ലാറ്റന്‍ തന്റെ ഷെല്‍ഫിലെത്തിച്ചു. അക്രോ ബാറ്റിക് സ്റ്റൈലില്‍ നേടിയ ഗോളിന് ലാ ഗാലക്‌സിയുടെ ഗോള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചു. 2018 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നായിരുന്നു സ്‌ലാറ്റന്‍ ലാ ഗാലക്‌സിയിലേക്ക് പോയത്.
അവിടെ 56 മത്സരത്തില്‍നിന്ന് 52 ഗോളുകള്‍ സ്‌ലാറ്റന്‍ സ്വന്തം പേരില്‍ കുറിച്ചു. നിര്‍ണായകമായ സമയത്തെല്ലാം ലാഗാലക്‌സിയെ വിജയതീരത്തെത്തിച്ചത് ഇബ്രയുടെ മിടുക്കായിരുന്നു. 1989 ല്‍ സ്വീഡനിലെ മാല്‍മാവോ ബി.ഐ യിലൂടെയായിരുന്നു സ്‌ലാറ്റര്‍ തന്റെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിച്ചത്. 2001 വരെ സ്വീഡനിലെ തന്നെ വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച സ്‌ലാറ്റന്‍ 2001ല്‍ സ്വീഡിഷ് ക്ലബായ മാല്‍മാവോക്ക് വേണ്ടി 40 കളികളില്‍നിന്ന് 16 ഗോളുകള്‍ സ്വന്തമാക്കി.
ഈ സമയത്തായിരുന്നു താരം അണ്ടര്‍ 18 വിഭാഗത്തില്‍ സ്വീഡന്റെ ദേശീയ ടീമിലെത്തുന്നത്. 2001ല്‍ സ്വീഡനില്‍നിന്ന് ഡച്ച് ക്ലബായ അയാക്‌സ് എഫ്.സിയിലേക്ക് കൂടുമാറി. 2001 മുതല്‍ 2004 വരെ ഇബ്ര ഡച്ച് ലീഗില്‍ തുടര്‍ന്നു. അയാക്‌സിനൊപ്പം രണ്ടുതവണ ഡച്ച് ലീഗ് സ്വന്തമാക്കി.
അയാക്‌സിന് വേണ്ടി 74 മത്സരത്തില്‍നിന്ന് 35 ഗോളുകള്‍ സ്വന്തമാക്കി. 2004ല്‍ അയാക്‌സില്‍നിന്ന് ഇറ്റാലിയന്‍ ലീഗിലെ ക്ലബായ യുവന്റസിലേക്ക് ചേക്കേറി.യുവന്റസിലെ രണ്ട് വര്‍ഷത്തെ കരിയറില്‍ 70 മത്സരത്തില്‍നിന്ന് 23 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച് ഇറ്റലിയിലെതന്നെ ഇന്റര്‍മിലാനിലേക്ക് നീങ്ങി. 2004-05, 2005-06 സീസണുകളില്‍ യുവന്റസിനൊപ്പം സീരി എ കിരീടത്തില്‍ ഇബ്രയുടെ കൈയൊപ്പ് പതിഞ്ഞു.
2006 മുതല്‍ 2009 വരെ ഇന്റര്‍മിലാന്റെ കുപ്പായത്തില്‍ കളിച്ച ഇബ്ര 88 കളികളില്‍നിന്ന് 57 ഗോള്‍ സ്വന്തമാക്കി ലീഗിലെ ടോപ് സ്‌കോററാവുകയും ചെയ്തു. 2006-07, 2007-08, 2008-09 സീസണുകളില്‍ ഇന്റര്‍മിലാനൊപ്പം സീരി എ കിരീടം സ്വന്തമാക്കുകയും 2006, 2008 വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേട്ടത്തിലും പങ്കാളിയാവുകയും ചെയ്തു. 2009ല്‍ ഇറ്റലി വിട്ട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലെത്തിയ ഇബ്ര രണ്ട് വര്‍ഷം കാറ്റാലന്‍ ക്ലബിന്റെ കുപ്പായത്തില്‍ ഇറങ്ങി. ബാഴ്‌സലോണക്ക് വേണ്ടി 29 കളികളില്‍നിന്ന് 26 ഗോളുകള്‍ സ്വന്തമാക്കി വീണ്ടും ഇറ്റലിയിലേക്ക്. 2009-10 സീസണില്‍ ബാഴ്‌സലോണക്കൊപ്പം ലാലിഗ കിരീടം, 2009, 2010 സീസണിലെ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2009ലെ യുവേഫ സൂപ്പര്‍ കപ്പ്, 2009ലെ ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കിയാണ് ഇറ്റലിയിലേക്ക് മടങ്ങിയത്.
ഇത്തവണ എ.സിമിലാനിലേക്കായിരുന്നു ഇബ്ര പോയത്. 2010 മുതല്‍ 12 വരെ ഇബ്ര എ.സി മിലാനില്‍ തുടര്‍ന്നു. എ.സി മിലാന് വേണ്ടി 61 മത്സരം കളിച്ച ഇബ്ര 42 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 2010 -11 ലെ സീരി എ കിരീടം, 2011 ലെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് എന്നിവയില്‍ എ.സി മിലാനൊപ്പം നേടി.
പിന്നീട് ഫ്രഞ്ച് ലീഗില്‍ ഒരു കൈ നോക്കുന്നതിന് സ്‌ലാറ്റര്‍ ഫ്രഞ്ച് കൊമ്പന്‍മായ പി.എസ്.ജിക്കൊപ്പം ചേര്‍ന്നു. ഇവിടെ നാല് വര്‍ഷം കളിച്ച സ്‌ലാറ്റര്‍ രണ്ട് തവണ പി.എസ്.ജിയുടെ ടോപ് സ്‌കോററായി. പി.എസ്.ജിക്ക് വേണ്ടി 122 മത്സരം കളിച്ച ഇബ്ര 113 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 2012-13, 2013-14, 2014-15, 2015-16 സീസണുകളിലെ ലീഗ് വണ്‍ കിരീടം, 2014-15, 2015-16 സീസണിലെ ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവയും ഇബ്ര പി.എസ്.ജിക്കൊപ്പം സ്വന്തമാക്കി.
2016 ല്‍ പി.എസ്.ജി വിട്ട് ഇബ്ര ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തി. 2016 മുതല്‍ 2018 യുനൈറ്റഡില്‍ തുടര്‍ന്ന താരം 33 മത്സരത്തില്‍നിന്ന് 17 ഗോളുകള്‍ സ്വന്തമാക്കി. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് 2018 സീസണില്‍ യുനൈറ്റഡില്‍ കാര്യമായ ഇടം ലഭിച്ചില്ല. 2016 കമ്മ്യൂണിറ്റി ഷീല്‍ഡ്, 2016- 17 ലെ ഇംഗ്ലീഷ് ലീഗ് കപ്പ്, 2016-17 ലെ യുവേഫ യൂറോപ്പ ലീഗ് എന്നീ കിരീട നേട്ടത്തിലും സ്‌ലാറ്റന്‍ പങ്കാളിയായി.
ഇവിടെ നിന്നായിരുന്നു താരം മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയത്. രണ്ടുവര്‍ഷം ഇവിടെ കളിച്ച ഇബ്ര ഗോള്‍ ദാഹം തീരാതെയാണ് പുതിയ ഇടം തേടി പോവുന്നത്. 2001 മുതല്‍ 2016 വരെ സ്വീഡന്റെ ദേശീയ ടീമിലെ നെടുംതൂണായിരുന്ന സ്‌ലാറ്റന്‍ 116 മത്സരത്തില്‍നിന്ന് 62 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു.
അക്രോബാറ്റിക് ഗോളുകളുടെ ആശാനെന്ന് അറിയപ്പെടുന്ന സ്‌ലാറ്റന്‍ 12 ഗോളുകളാണ് അക്രോബാറ്റിക് കിക്കിലൂടെ രാജ്യത്തിന് വേണ്ടി നേടിയിട്ടുള്ളത്. താന്‍ കളിച്ച ക്ലബുകളിലൊന്നും നാലു വര്‍ഷത്തില്‍ കൂടുതല്‍ കളിച്ചിട്ടില്ല എന്ന പ്രത്യേകതയും ഇബ്രാഹിമോവിച്ചിന്റെ കരിയറിനുണ്ട്. 11 തവണ ബാലന്‍ ഡി ഓറിന് നാമനിര്‍ദേശം ലഭിച്ച ഇബ്ര 2013ല്‍ ബാലന്‍ ഡി ഓര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 2013ലെ ഫിഫ പുഷ്‌കാസ് അവാര്‍ഡും താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago