HOME
DETAILS
MAL
സാമ്പാര്‍ പാത്രത്തില്‍ വീണ് ആറുവയസ്സുകാരന് മരിച്ചു
backup
November 15 2019 | 03:11 AM
ഹൈദരാബാദ്: ആറു വയസ്സുകാരന് ചൂടുള്ള സാമ്പാര്‍ പാത്രത്തില്‍ വീണ് മരിച്ചു ആന്ധ്രപ്രദേശിലെ കുര്നോളിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു കുട്ടി. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉച്ച ഭക്ഷണത്തിനായി കുട്ടികള്‍ വരുമ്പോഴാണ് അപകടമുണ്ടായത്. കുട്ടി വരിതെറ്റിച്ച് ഓടുകയായിരുന്നുവെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നു. വേഗത്തില്‍ ഓടി കുട്ടിയെ പിടിക്കാനായില്ലെന്നാണ് ഇവര്‍ പറയുന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് അപകടം നടന്നതെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."