HOME
DETAILS

കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി കറന്‍സികളില്‍ സൂചകങ്ങള്‍ വേണമെന്ന്

  
backup
November 28 2018 | 04:11 AM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-9

ആലപ്പുഴ: കാഴ്ചയില്ലാത്തവര്‍ക്കും ആത്മവിശ്വാസത്തോടെ പെട്ടെന്നു തിരിച്ചറിയാനും ഉപയോഗിക്കാനും തക്കവിധത്തില്‍ കറന്‍സി കളില്‍ ബ്രെയിലി തിരിച്ചറിയല്‍ സൂചകങ്ങള്‍ അച്ചടിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നോട്ടുകളുടെ വലുപ്പവും അതിലെ തടിപ്പുള്ള അടയാളങ്ങളും മുദ്രണങ്ങളും മറ്റും തൊട്ടുനോക്കിയും അനുഭവിച്ചും മനസിലാക്കിയാണ് കാഴ്ചയില്ലാത്തവര്‍ നോട്ടുകള്‍ തിരിച്ചറിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് നോട്ടുനിരോധനം നടപ്പിലാക്കിയ ശേഷം വിവിധ വലുപ്പങ്ങളിലും വര്‍ണങ്ങളിലും പുറത്തിറക്കിയ നോട്ടുകള്‍ ഉപഭോക്തൃസൗഹൃദപരമല്ല. അന്ധര്‍ക്കു ഇപ്പോഴത്തെ പുതിയ നോട്ടുകള്‍ തിരിച്ചറിയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ 50 ലക്ഷത്തിലേറെ ആള്‍ക്കാര്‍ക്ക് കാഴ്ചശക്തിയില്ല.
കേരളത്തില്‍ തന്നെ ഭാഗ്യക്കുറി ടിക്കറ്റ് വില്‍പനയിലൂടെ ഉപജീവനമാര്‍ഗം തേടുന്ന കാഴ്ചശക്തിയില്ലാത്ത അനേകം പേരുണ്ട്. അവരുടെ കൈകളിലേക്ക് എത്തുന്ന നോട്ടുകളുടെ വിഭാഗം തിരിച്ചറിയാന്‍ മാര്‍ഗമില്ല. വലുപ്പം തന്നെ ഒരു പ്രധാന ഘടകമാണ്. ഏറ്റവും കുറഞ്ഞ സംഖ്യയുടെ നോട്ടിന് ഏറ്റവും വലുപ്പം കുറവും വില കൂടുന്നതനുസരിച്ച് വലുപ്പം കൂടുകയും ചെയ്താല്‍ തന്നെ വളരെ ആശ്വാസമാകും.
രാജ്യത്തെ ന്യൂനപക്ഷത്തിനു വേണ്ടി സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാറെന്നും അവര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago