HOME
DETAILS

തൃപ്തി ദേശായി ശബരിമലയിലെത്തും, സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും, അതൃപ്തി അറിയിച്ചിട്ടും പിന്‍വാങ്ങാതെ യുവതികള്‍: തടയാന്‍ സംഘ് പരിവാര്‍, സംഘര്‍ഷ ഭരിതമായേക്കും ഈ മണ്ഡല കാലം

  
backup
November 16 2019 | 05:11 AM

trupti-desai-at-sabarimala-16-11-2019

ന്യൂഡല്‍ഹി: തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനെത്തുന്നു. സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടും തൃപ്തിയുടെ വരവ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ തന്നെയാണെന്നാണ് സംഘ്പരിവാര്‍ സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു തൃപ്തിയെയും ശബരിമലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നുതന്നെയാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 20ന് ശേഷം ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും ഇല്ലെങ്കിലും ശബരിമല യാത്ര നടത്തുമെന്നും അവര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അതേ സമയം ശബരിമല ദര്‍ശനം നടത്തേണ്ട യുവതികള്‍ കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തൃപ്തി ദേശായി കോടതി ഉത്തരവുമായി വരാന്‍ തന്നെയാണ് ഒരുങ്ങുന്നതെന്നാണ് അറിവ്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
നവംബര്‍ 20ന് ശേഷം ശബരിമലയിലെത്തും. സുരക്ഷയൊരുക്കാന്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെടും. സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു. അതേ സമയം സുപ്രിം കോടതി ഉത്തരവുമായി യുവതികള്‍ വരട്ടേ എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നാണ് നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.



പുനപരിശോധന ഹരജികള്‍ ഏഴംഗ വിശാലബഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ നിലവിലെ വിധി തുടരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയെങ്കില്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള മറ്റൊരു മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പാകുകയാണ്.
മുന്‍ വര്‍ഷത്തെപ്പോലെ ഈ മണ്ഡലകാലത്തും യുവതീപ്രവേശനം അനുവദിച്ചാല്‍ തടയുമെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ രാഷ്ട്രീയമായും പ്രതിരോധത്തിലാകുകയാണ്. പ്രവേശനത്തിനായി 36 യുവതികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകളും സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തവണയും ശബരിമലയില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനായജ്ഞം നടത്താനും ഒരു കാരണവശാലും യുവതികളെ സന്നിധാനത്തേക്ക് കയറ്റിവിടാതിരിക്കാനുമാണ് അയ്യപ്പധര്‍മസേനയുടെ പദ്ധതികള്‍. തങ്ങളെ മറികടന്ന് കയറാന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ഷെല്ലി പുരോഹിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷ നല്‍കി യുവതികളെ പ്രവേശിപ്പിക്കുന്നത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നത് പരിഗണിക്കുമ്പോഴും കോടതിവിധി നടപ്പാക്കണമെന്ന ഭരണഘടനാപരമായ ഉത്തരവദിത്തം സര്‍ക്കാരിന് നിറവേറ്റേണ്ടതുണ്ട്.
വീണ്ടുമൊരു സംഘര്‍ഷം രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കുമെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിധരിക്കപ്പെട്ടെന്ന് പറഞ്ഞപ്പോഴും യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ തിടുക്കത്തിനെതിരേ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago