HOME
DETAILS
MAL
പശുക്കളെ കടത്തിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു
backup
November 28 2018 | 06:11 AM
ഗൂഡല്ലൂര്‍: താലൂക്കിലെ ദേവര്‍ ഷോലയില്‍ രണ്ടിടങ്ങളിലായി കഴിഞ്ഞ ദിവസം നടന്ന പശുക്കടത്തുമായി ബന്ധപ്പെട്ട് ദേവര്‍ഷോല പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ദേവര്‍ഷോല എട്ടാംമൈലിന് സമീപം ചിന്നയ്യന് കോളനിയില്‍ താമസിക്കുന്ന രാജു, ദേവര്‍ഷോല പൊലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന ചന്ദ്രമല്ല എന്നിവരുടെ പശുക്കളാണ് കഴിഞ്ഞദിവസം അജ്ഞാതര്‍ കടത്തിയത്. ഇതു സംബന്ധിച്ച് ഇരുവരും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തൊഴുത്തില്‍ കെട്ടിയ പശുക്കളെയാണ് കടത്തിയത്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ഉള്‍പ്പെടെ പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."