HOME
DETAILS

'നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്'; ദ്രാവിഡിന്റെ പരസ്യം ഔട്ട്‌

  
backup
November 28, 2018 | 6:42 AM

464564564562131234789-254157645

പുകവലിക്കെതിരെ പ്രചരണം നടത്താന്‍ വേണ്ടി അവതരിപ്പ രണ്ട് ഹിറ്റ് പരസ്യങ്ങളും ഒഴിവാക്കി. രാഹുല്‍ ദ്രാവിഡ് കഥാപാത്രമായുള്ള പരസ്യവും 'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്' എന്ന പരസ്യവുമാണ് ഒഴിവാക്കിയത്.

ജനശ്രദ്ധ നേടിയ 'ശ്വാസകോശം ഒരു സ്‌പോഞ്ച് പോലയാണ്' എന്ന പുകയില വിരുദ്ധ ഹിറ്റ് പരസ്യം തിയറ്ററുകളില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ടി.വികളിലും ഇപ്പോള്‍ ഈ പരസ്യമില്ല. 'നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്' എന്ന വാചകത്തോടെ തുടങ്ങുന്ന ദ്രാവിഡ് അഭിനയിക്കുന്ന പരസ്യവും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ഈ പരസ്യങ്ങള്‍ക്കു പകരം 'പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍', 'സുനിത' എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ പരസ്യങ്ങളായിരിക്കും തിയറ്ററുകളിലും ടി.വികളിലും പ്രദര്‍ശിപ്പിക്കുക. 'ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു ചാരം' എന്ന പരസ്യവും ഹിറ്റായിരുന്നു. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടി.വി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  a month ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  a month ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  a month ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  a month ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  a month ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  a month ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  a month ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  a month ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  a month ago