30നു മുന്‍പ് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ശേഷിക്കുന്നത് 29 ലക്ഷംപേര്‍. റേഷന്‍ വാങ്ങാന്‍ അര്‍ഹതയുള്ള 3.5 കോടി ഉപഭോക്താക്കളില്‍ ഇതുവരെ 3.26 കോടി പേര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്.
റേഷന്‍ കാര്‍ഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും അവരവരുടെ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. കാര്‍ഡ് ഉടമകളില്‍ 99 ശതമാനം പേരും ലിങ്ക് ചെയ്തിട്ടുണ്ട്. കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഈ മാസം 30 വരെ സമയമുണ്ടെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. നേരത്തേ സെപ്റ്റംബര്‍ 30 ആയിരുന്നു സമയ പരിധിയിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 31വരെ കേന്ദ്രം സാവകാശം നല്‍കിയെങ്കിലും സംസ്ഥാനത്ത് ഒക്ടോബര്‍ 31വരെ നല്‍കിയാല്‍ മതിയെന്നായിരുന്നു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്.
റേഷന്‍ കടയില്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ കഴിയും. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‌ളൈ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."