HOME
DETAILS

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും: നിര്‍മല; നീക്കം തൊഴിലാളികളുടെ എതിര്‍പ്പ് വകവയ്ക്കാതെ

ADVERTISEMENT
  
backup
November 17 2019 | 06:11 AM

govt-to-wrap-up-sale-of-air-india-bpcl-by-march-202012

 

ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയും മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനും (ബി.പി.സി.എല്‍) വില്‍ക്കാന്‍ തീരുമാനം. കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാര്‍ച്ച് മാസത്തോടെ രണ്ടുപൊതുമേഖല കമ്പനികളിലുമുള്ള ഭൂരിപക്ഷ ഓഹരികള്‍ വില്‍ക്കുമെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നതെന്നും നിര്‍മല അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വില്‍പ്പനയെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മല വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും വിപണിയില്‍ നിന്നുള്ള പ്രതികരണം മോശമായത് കൊണ്ട് നടന്നിരുന്നില്ല. ഒരു ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം മാത്രം പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴിലാളി യൂണിയനുകള്‍ ബി.പി.സി.എല്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കരുത് എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. വില്‍പ്പനയ്‌ക്കെതിരെ ആര്‍.എസ്.എസ്സിനുള്ളിലും അതൃപ്തിയുണ്ട്. എല്‍.പി.ജി ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ 25 ശതമാനത്തോളം ബി.പി.സി.എല്‍ ആണ് നിയന്ത്രിക്കുന്നത്.


Govt to wrap up sale of Air India, BPCL by March 2020



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  5 hours ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  6 hours ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  7 hours ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  8 hours ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  8 hours ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  9 hours ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  9 hours ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  10 hours ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  10 hours ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  11 hours ago