HOME
DETAILS

കേരള സര്‍വകലാശാല മാര്‍ക്ക് തിരിമറി: മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശം

  
backup
November 17, 2019 | 9:20 AM

kerala-university-vc-ordered-to-cancell-moderation

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോഡറേഷന്റെ മറവില്‍ നല്‍കിയ അധികമാര്‍ക്ക് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്വേഡുകള്‍ ഉപയോഗിച്ചാണ് കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാര്‍ക്ക് രേഖപ്പെടുത്താനായി ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ പാസ്വേഡ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങിനെയാണ് തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പം സ്വന്തം നിലയ്ക്കും അന്വേഷണം നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

2017 ജൂണ്‍ ഒന്നുമുതല്‍ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ഒരേ പരീക്ഷയില്‍ പലതവണ മാര്‍ക്ക് തിരുത്തിയതായും വ്യക്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  7 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago