HOME
DETAILS

പാനമ രേഖ: അമിതാഭ് ബച്ചന്‍ അടക്കമുള്ള ഇന്ത്യക്കാരുടെ കേസ് എങ്ങുമെത്തിയില്ല

  
backup
July 28, 2017 | 10:50 PM

%e0%b4%aa%e0%b4%be%e0%b4%a8%e0%b4%ae-%e0%b4%b0%e0%b5%87%e0%b4%96-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ad%e0%b5%8d-%e0%b4%ac%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: പാനമ കള്ളപ്പണ ഇടപാടുസംബന്ധിച്ചു പുറത്തുവന്ന രേഖകളില്‍ പേരുവന്നതിനെത്തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയതിനു പിന്നാലെ അതേരേഖയില്‍ പരാമര്‍ശിക്കുന്ന ഇന്ത്യക്കാരുടെ കേസുകള്‍ എന്തായി എന്ന് സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ച.
നിലവില്‍ രേഖയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ കുറിച്ചുള്ള കേസ് എസ്.ഐ.ടി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ഹരജി സുപ്രിംകോടതിയിലുണ്ട്. എസ്.ഐ.ടി രൂപീകരിക്കുന്നതു സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി സര്‍ക്കാരിന് നോട്ടിസയച്ചിരുന്നു. എന്നാല്‍ കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ആദായ നികുതി വകുപ്പ്, റിസര്‍വ് ബാങ്ക് എന്നിവയും കേസ് അന്വേഷിച്ചുവരികയാണ്.
നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ മൊസാക് ഫൊനെസ്‌കയുടെ രേഖകള്‍ അജ്ഞാത സ്രോതസ് വഴി ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് ചോര്‍ത്തി രാജ്യാന്തരതലത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ (ഐ.സി.ഐ.ജെ) വഴി പങ്കുവയ്ക്കുകയായിരുന്നു.
കൂട്ടായ്മയില്‍ അംഗമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പാനമാ രേഖയിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ടത്. ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ 192 ഇന്ത്യക്കാരില്‍ 137 പേര്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ വിനിയമ ചട്ടത്തിലെ (ഫെമ) പ്രകാരം 137പേര്‍ക്കും കത്തയച്ചത് മാത്രമാണ് ഈ കേസിലെ ഇന്ത്യന്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുള്ള ഏകനീക്കം.
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, വ്യവസായികളായ സമീര്‍ ഗെലോട്ട്, കെ.പി സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, അന്തരിച്ച അധോലോക നേതാവ് ഇഖ്ബാല്‍ മിര്‍ച്ചി, ലോക്‌സത്ത പാര്‍ട്ടി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ അനുരാഗ് കെജ്‌രിവാള്‍, മുന്‍ ദേശീയ ക്രിക്കറ്റ് താരവും ബംഗാള്‍ ടീം കോച്ചുമായിരുന്ന അശോക് മല്‍ഹോത്ര, മധ്യപ്രദേശ് സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച ഇന്‍ഡോര്‍ സ്വദേശി പ്രഭാഷ് സങ്കല്‍ തുടങ്ങിയവരാണ് പാനമരേഖയില്‍ പരാമര്‍ശമുള്ള ഇന്ത്യക്കാര്‍. നിലവില്‍ ജി.എസ്.ടിയുടെ അംബാസഡറാണ് അമിതാഭ് ബച്ചന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  14 days ago
No Image

പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ

National
  •  14 days ago
No Image

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

National
  •  14 days ago
No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  14 days ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  14 days ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  14 days ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  14 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  14 days ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  14 days ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  14 days ago