പട്ടാള ഭരണമോ കുടുംബാധിപത്യമോ ? പാകിസ്താന്റെ മുന്‍പില്‍ ഇനിയെന്ത്
കറാച്ചി: പാകിസ്താനില്‍ ഇടവേളക്കുശേഷം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. പാകിസ്താന്റെ മുന്നില്‍ ഇനി ഏതുവഴിയാണ് തുറക്കാനിരിക്കുന്നതെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. രാജ്യത്തിന്റെ തീരാശാപമായ പട്ടാള ഭരണങ്ങള്‍ക്ക് അറുതിയാക്കി തുടര്‍ച്ചയായ രണ്ടാം തവണ ജനാധിപത്യ ഭരണകൂടം ഭരിച്ച പാകിസ്താനില്‍ ഇനി എന്തു സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ പട്ടാള അട്ടിമറിയുണ്ടാകാനുള്ള സാധ്യത നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം അടിയന്തരമായി ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. നവാസ് ഷരീഫ് കൂടി പങ്കെടുത്ത യോഗത്തില്‍ പരക്കാരനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രി ആയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. അങ്ങനെയാണെങ്കില്‍ ഇടവേളക്കു ശേഷം കുടുംബഭരണവും രാജ്യത്ത് തലപൊക്കും.
നേരത്തെ, പ്രസിഡന്റ് ആയിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകളായി ബേനസീര്‍ ഭൂട്ടോ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. ബേനസീറിന്റെ കൊലപാതകത്തിനുശേഷം ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും ഭരണത്തിലെത്തി. സമാനമായ സാഹചര്യം ഇനിയും പാകിസ്താനില്‍ സംഭവിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവില്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായ ഷഹബാസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫലത്തില്‍ നവാസ് ഷരീഫ് തന്നെയാകും അധികാരം കൈയാളുന്നത്. പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പേരും പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഒരുപക്ഷെ, ഷഹബാസ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിക്കുന്നതുവരെ ഖ്വാജ പദവിയിലിരിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."