വണ്ടൂര്‍ മണ്ഡലം യൂത്ത്‌ലീഗ്: ഭാഷാസമര അനുസ്മരണവും സെമിനാറും നാളെ
മലപ്പുറം: നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷാസമര അനുസ്മരണ സമ്മേളനവും 'മതേതര ഇന്ത്യ; ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സെമിനാറും 30ന് വണ്ടൂര്‍ വാണിയമ്പലം ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 3.30ന് ഭാഷാസമര അനുസ്മരണ സമ്മേളനം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
പി.വി അബ്ദുല്‍ വഹാബ് എം.പി, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, അഡ്വ. എം ഉമ്മര്‍, പി ഉബൈദുല്ല, സി.കെ സുബൈര്‍, അഡ്വ. വി.കെ ഫൈസല്‍ബാബു, മുജീബ് കാടേരി, ടി.പി അഷ്‌റഫലി, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സെമിനാര്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ വിഷയാവതരണം നടത്തും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മാഈല്‍, മീഡിയാവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി.എം ഹര്‍ഷന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.
എം.കെ മുസ്തഫ അബ്ദുലത്തീഫ്, ഷൈജല്‍ എടപ്പറ്റ, എം.ടി അലിനൗഷാദ്, നിസാജ് എടപ്പറ്റ, ഡോ. ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."