റിലയന്‍സ് കേബിള്‍: നഗരസഭക്കെതിരേ സി.പി.ഐ വിജിലന്‍സ് കോടതിയിലേക്ക്
നിലമ്പൂര്‍: നഗരസഭയിലെ റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൗണ്‍സിലര്‍മാരായ പി.എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി.ഗോപാലകൃഷ്ണന് എന്നിവര്‍ നേരത്തെ സര്‍ക്കാരിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തി വകുപ്പു തല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും ഇതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കോടതിയെ സമീപിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്നും റിലയന്‍സുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഇവരാവശ്യപ്പെട്ടു.
വിഷയത്തില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പങ്കും അന്വേഷിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍, എം.മുജീബ്റഹ്മാന്‍, ഇ.കെ ഷൗക്കത്തലി, സി.വി അശോകന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."