HOME
DETAILS

വേദി കൈയേറല്‍,സംഘര്‍ഷം,കൈയാങ്കളി; അവഗണനോത്സവം

  
backup
November 29 2018 | 03:11 AM

%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82%e0%b4%95

നെയ്യാറ്റിന്‍കര: വേദി കൈയേറല്‍, സംഘര്‍ഷം, കയ്യാങ്കളി അവഗണനയുടെ തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി. കൗമാരം മാറ്റുരക്കുന്ന രണ്ട് ദിനരാത്രങ്ങളിലൂടെയാണ് ഇനി നെയ്യാറ്റിന്‍കരയുടെ രാവുപകലും.അന്‍പതി ഒന്‍പതാമത് റവന്യു ജില്ലാ കലോത്സവത്തിന് വേദിയാകുന്ന നെയ്യാറ്റിന്‍കര ചിലവ് ചുരുക്കലിനുകൂടി വേദിയാകുകയാണ്. പ്രളയത്തെ തുടര്‍ന്ന സര്‍ക്കാര്‍ സ്വീകരിച്ച ചെലവ് ചുരുക്കിലാണ് കലോത്സവം. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര ബോയിസ് ഹൈസ്‌കൂളില്‍ ഒന്നാം നമ്പര്‍ വേദിയില്‍ എച്ച്.എസ് വിഭാഗത്തില്‍ തിരുവാതിരയോടെ കലോത്സവത്തിന് തുടക്കമായി. 17 വേദികളിലാണ് പരിപാടികള്‍ നടക്കുന്നത്. ആകെ 189 മത്സരയിനങ്ങളിലായി നാലായിരത്തോളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരക്കും.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് അപര്യാപ്തതയില്‍ മുങ്ങിയ കലോത്സവമാണ് ഇന്നലെ ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇന്നലെ നെയ്യാറ്റിന്‍കരയില്‍ തുടങ്ങിയ കലോത്സവവും സംഘാടകര്‍ പറഞ്ഞതിനു വിപരീതമായി ഒന്നര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. വേദികള്‍ ഉപയോഗ പ്രദമല്ലാത്തതു കാരണം പലവേദികളിലും സംഘര്‍ഷം ഉടലെടുത്തു. വേദി മൂന്ന് എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ കൈയേറിയതിനെത്തുടര്‍ന്ന് ഏറെ നേരം മത്സരം നിറുത്തിവെക്കേണ്ടി വന്നു.ഒപ്പനമത്സര വേദി ഉപയോഗപ്രദമല്ലാത്തതിനാല്‍ മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകി. റിസള്‍ട്ട് ലഭ്യമായി തുടങ്ങിയതിനും സമയതാമസമുണ്ടായതായി രക്ഷിതാക്കള്‍ പറഞ്ഞു. സംഘാടനത്തില്‍ മികവ് പുലര്‍ത്താന്‍ സംഘാടകര്‍ക്ക് കഴിയാത്തതായും ആക്ഷേപമുണ്ട്. ദൂര സ്ഥലങ്ങളില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിച്ചേര്‍ന്ന മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേദികള്‍ കണ്ടു പിടിക്കുന്നതിന് നന്നെ പരിശ്രമിക്കേണ്ടി വന്നു. ടൗണിനുളളില്‍ ഏതാണ്ട് അരകിലോ മീറ്റര്‍ ചുറ്റളവിനുള്ളിലാണ് വേദികള്‍ സജ്ജമാക്കിയിരുന്നത്.മീഡിയ സെന്റര്‍ നേരത്തെ അറിയിച്ചതിന് വിപരീതമായി ഗേള്‍സ് എച്ച്.എസ്.എസിലാണ് സജ്ജീകരിച്ചിരുന്നത്. ഭക്ഷണവും ഗേള്‍സ് എച്ച്.എസ്.എസില്‍ തന്നെയായിരുന്നു. നഗരത്തിലെ മിക്ക ലോഡ്ജുകളിലും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൊവ്വാഴ്ച മുതല്‍ തന്നെ താമസം തുടങ്ങി. മത്സരാര്‍ഥികളുടെ ഇടയില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ മൂല്യനിര്‍ണയത്തിന്റെ പേരില്‍ പരാതികളും പരിഭവങ്ങളും ഉയരുന്നുണ്ട്.എന്നാല്‍ മത്സരാര്‍ഥികളെ ദൂരെയുള്ള വേദികളില്‍ എത്തിക്കാന്‍ സംഘാടകരുടെ ഭാഗത്തു നിന്നും യാതൊരു സംവിധാനവും ചെയ്യാത്തതിന്റെ പേരിലും ആക്ഷേപം ശക്തമാണ്. മാവിളക്കടവ് സ്വദേശി ആന്റണിയാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്.രണ്ട് ദിവസങ്ങളിലായി കലോത്സവം പൂര്‍ത്തികരിക്കും. മുന്‍വര്‍ഷം നാല് ദിവസങ്ങളിലായി നടന്ന കലോത്സവ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇക്കുറി രണ്ട് ദിവസമായി ചുരുക്കിയത്. യു.പി വിഭാഗത്തിലെ എല്ലാ മത്സരങ്ങളും ഇക്കുറി ഒഴുവാക്കിയത് സമയം കുറച്ച് കൊണ്ട് വരുവാന്‍ സഹായകമായി.
എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 183 ഇനങ്ങളിയായി നാലായിരത്തി ഇരുന്നൂറ്റി പതിനൊന്ന് മത്സരാര്‍ഥികള്‍ പങ്കെുടുക്കും. യു.പി വിഭാഗം ഒഴിവാക്കിയതോടെ 1500 ഓളം മത്സരാര്‍ഥികളുടെ കുറവുണ്ടായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇക്കുറി വേദികളുടെ എണ്ണത്തില്‍ വര്‍ധവ് വരുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തികരിക്കുന്നതിനാണ്. ചെലവേറിയ വേദികളുടെ നിര്‍മാണം ഒഴിവാക്കി സ്‌കൂള്‍ ഓഡിറ്റോറിയത്തെ വേദിയാക്കുകയായുരുന്നു.കലോത്സവത്തോടുനുബന്ധിച്ച് റോഡുകളില്‍ സ്ഥാപിക്കാറുള്ള കമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. സബ് കമ്മിറ്റികള്‍ക്ക് ബാഡജ്് ഉള്‍പ്പെടെ ഒഴിവാക്കിയാണ് കലോത്സവത്തിന്റെ നടത്തിപ്പ്. ഉദ്ഘാടന സമാപന സമ്മേളനം ഇക്കുറി ഉണ്ടാകില്ല.കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തിന്റെ ബഡ്ജറ്റ് 46 ലക്ഷമായിരുന്നു. ഇക്കുറി 16 ലക്ഷത്തിന് തീര്‍ക്കാനാണ് തീരുമാനം. കലോത്സവത്തിന്റെ ചിലവേറിയ വിഭാഗമായ ഭക്ഷണം ലളിതമാക്കി. ഇന്ന് വൈകുന്നേരത്തോടെ കലോത്സവം സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago