HOME
DETAILS
MAL
എല്ലാവര്‍ക്കും ഭവനം; പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും
backup
July 29 2017 | 01:07 AM
തിരൂര്‍: 2022 ആകുമ്പോഴേക്കും തിരൂര്‍ നഗരസഭാ പരിധിയിലെ എല്ലാവര്‍ക്കും സ്വന്തമായി ഭവനമൊരുക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. സ്വന്തമായി ഭവനും വീടും ഇല്ലാത്തവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാന്യവും സുരക്ഷിതവുമായ ഭവനത്തോടൊപ്പം ജീവിത സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് തിരൂര്‍ നഗരസഭയും'എല്ലാവര്‍ക്കും ഭവനം-2022' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.
ലൈഫ് മിഷന്‍ കേരള വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള കരട് പട്ടിക പ്രസിദ്ധീകരണവും പി.എം.എ.വൈ ആദ്യഗഡു വിതരണവും മന്ത്രി ഡോ: കെ.ടി ജലീല്‍ നിര്‍വഹിക്കും. ഇന്ന് വൈകിട്ട് നാലിന് തിരൂര്‍ കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയത്തിലാണ് പരിപാടി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: എസ് ഗിരീഷ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."