തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ഓടുന്ന ടാക്‌സി വാഹനങ്ങളുടെ വാടക നല്‍കണം
പള്ളിക്കല്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ഓടുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് കൃത്യമായ വാടക നല്‍കണമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
കഴിഞ്ഞ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിന് ഓട്ടം വിളിച്ച ടാക്‌സി വാഹനങ്ങളുടെ വാടക ഇതു വരെ നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫീസ് വര്‍ധിപ്പിക്കുന്നതിന് യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്താത്തതിനാല്‍ വാഹന ഉടമകളായ തൊഴിലാളികള്‍ ഈ മേഖലയില്‍നിന്നും ഒഴിഞ്ഞുപോകുന്ന സ്ഥിതിയാണുള്ളത്.
ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നത് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ.പി.ഹരീഷ്‌കുമാര്‍ അധ്യക്ഷനായി.ജില്ലാസെക്രട്ടറി. കെ.പി.ബാലകൃഷ്ണന്‍ ജില്ലാ സംസ്ഥാന കമ്മറ്റികളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഫൈസല്‍, കെ.ഹംസ, എ.എം മുഹമ്മദ്കുട്ടി, റഫീഖ്, നവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."