'വിഷന്‍ 2030' ആയിരം കോടിയുടെ പദ്ധതി സമര്‍പ്പിക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇന്ന് സര്‍വകലാശാലയിലെത്തും.
കാംപസില്‍ പ്രത്യേകമായി നിര്‍മിച്ച വിശാലമായ പന്തലില്‍ വെച്ചാണ് ചടങ്ങ് നടക്കുക. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിഷന്‍ 2030 എന്ന പേരില്‍ ദീര്‍ഘകാല പദ്ധതികളാണ് സര്‍വകലാശാല വിഭാവനം ചെയ്യുന്നത്. ആയിരം കോടി രൂപയുടെ പദ്ധതികളാണ് ഒരുങ്ങുന്നത്. കേന്ദ്രീകൃത സെന്‍ട്രല്‍ സൊഫിസ്റ്റികേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി (120 കോടി), പരീക്ഷാഭവന് (25 കോടി), സെന്റര്‍ ഫോര്‍ ഐ.ടി സ്വലൂഷന്‍ (10 കോടി), സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ (10 കോടി), റിസര്‍ച്ച് ഹോസ്റ്റല്‍ (പുരുഷന്-5 കോടി, വനിത-5 കോടി), ചുറ്റുമതില്‍, റിംഗ് റോഡ്, ജൂബിലി റോഡ് എന്നിവ 25 കോടി രൂപ, കണ്വെന്ഷന് സെന്റര്‍ (20 കോടി), അഡ്മിനിസ്ട്രേഷന് ബ്ലോക്ക് വികസനം (10 കോടി), ഡ്രെയിനേജ് എസ്.ടി.പി (8 കോടി), ജോണ്‍ മത്തായി സെന്ററില്‍ പുരുഷ ഹോസ്റ്റല്‍ (2 കോടി) എന്നിവയാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്.
തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറി, ഫഌറ്റുകള്‍, വിദേശ വിദ്യാര്‍ഥി ഹോസ്റ്റല്‍, പി.ജി പുരുഷ-വനിതാ ഹോസ്റ്റലുകള്‍, ഭാഷാ ലൈബ്രറി ബ്ലോക്ക്, ഭാഷാ പഠന ബ്ലോക്ക്, സോഷ്യല്‍ സയന്‍സ് ബ്ലോക്ക്, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍, പൂര്‍വവിദ്യാര്‍ഥി ബ്ലോക്ക്, മ്യൂസിയം, സൗരോര്‍ജ പ്ലാന്റ്, ജലസംരക്ഷണ സംവിധാനങ്ങള്‍, പുതിയ ജല പൈപ്പ്ലൈന്, ജല ബദല്‍ മാര്‍ഗങ്ങള്‍, വിദേശ ഭാഷാ കേന്ദ്രം തുടങ്ങിയവയും സ്ഥാപിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."