കൊല്ലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അതിക്രമം: വനിതാ കമ്മീഷന് കേസെടുത്തു
കൊല്ലം: എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീലതക്ക് നേരെയുണ്ടായ അതിക്രമത്തില്‍ കേരള വനിത കമ്മീഷന് കേസെടുത്തു. ശ്രീലത ഗ്രാമപഞ്ചായത്ത് ഓഫീസിലായിരിക്കെയാണ് സംഭവം. പുരയിടം ജെ.സി.ബി ഉപയോഗിച്ച് ഏതാനും പേര് ഇടിച്ച് നിരത്തുന്നതറിഞ്ഞ് എത്തിയ ശ്രീലതക്കു നേരെ കയ്യേറ്റമുണ്ടാവുകയായിരുന്നു.
ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയുന്നതിനിടെ തനിക്ക് മാനഹാനിയും അപമാനവും ഉണ്ടാകുന്ന തരത്തില്‍ അതിക്രമം കാട്ടിയെന്നാണ് വനിതാ കമ്മീഷന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സ്ഥലത്തെത്തിയ പൊലിസുകാരുടെ സാന്നിധ്യത്തിലും കൈയേറ്റം തുടര്‍ന്നുവെന്നും എതിര്‍കക്ഷികള്‍ നേരത്തെ ഓഫീസിലെത്തി അസഭ്യം വര്‍ഷം നടത്തുകയും കസേരകള്‍ അടിച്ചൊടിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
വനിത കമ്മീഷനംഗം അഡ്വ. എം.എസ് താര സംഭവത്തെ തുടര്‍ന്ന് ശ്രീലതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. നീതിപൂര്‍വകമായ പൊലീസ് നടപടിക്ക് ആവശ്യമായ ഇടപെടലുണ്ടാവുമെന്ന് എം.എസ്. താര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."