ശമ്പള പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സിയില്‍ ഭരണപക്ഷ യൂനിയനുകളും സമരത്തില്‍
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സിയിലെ ഭരണപക്ഷ സംഘടനകളും സമരം തുടങ്ങി. പ്രതിപക്ഷ സംഘടനകളായ ഐ.എന്‍.ടി.യു.സിയും ബി.എം.എസും സമരം ആരംഭിച്ചിട്ട് ഒരാഴ്ചയായി. സി.പി.ഐയുടെ സംഘടനയായ എ.ഐ.ടി.യു.സിയും തമ്പാനൂര്‍ ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് സമരം ആരംഭിച്ചിരുന്നു. ഇതിനു പിറകേ നില്‍ക്കക്കള്ളിയില്ലാതെയാണ് സി.ഐ.ടി.യു ഇന്നലെ സമരം ആരംഭിച്ചത്. മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സി.ഐ.ടി.യു അനിശ്ചിതകാല ഉപരോധസമരമാണ് തുടങ്ങിയത്. തുടര്‍ച്ചയായി രണ്ടാം മാസമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങുന്നത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകള്‍ക്കു പോലും നിവൃത്തി ഇല്ലാതെ വലയുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി ആദ്യം നല്‍കിയെങ്കിലും ബാക്കി പകുതി ഇതുവരെ നല്‍കിയിട്ടില്ല. 22-ാം തിയതി ബാക്കി ശമ്പളം നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും ഒരുറപ്പും ഇക്കാര്യത്തിലില്ല. ഇതോടെയാണ് യൂനിയനുകള്‍ സമരവുമായി ഇറങ്ങിയത്.
ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സി ഉള്‍പ്പെടെ സമരത്തിനിറങ്ങിയ സാഹചര്യത്തിലാണ് സി.ഐ.ടി.യുവും സമരരംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."