HOME
DETAILS
MAL
ഖത്തര്‍ പ്രതിസന്ധി: അറബ് രാഷ്ട്ര വിദേശ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന്
backup
July 29 2017 | 14:07 PM
റിയാദ്: ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിദേശ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന് ബഹറിനില്‍ ചേരും. ഖത്തറിനെതിരെ നിലപാടുകളെടുത്ത സഊദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്,യു എ ഇ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരാണ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.
ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം ആദ്യം ഈജിപ്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് ബഹ്റൈന്‍ സമ്മേളനം. ഖത്തര്‍ പ്രതിസന്ധിയുടെ നിലവിലെ അവസ്ഥ, കൈറോ യോഗശേഷമുള്ള ഖത്തര്‍ നിലപാട് തുടങ്ങിയവ ബഹ്റൈന്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."