HOME
DETAILS
MAL
സൗകര്യങ്ങള്‍ വിലയിരുത്താന്‍: യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും
backup
November 19 2019 | 05:11 AM
പത്തനംതിട്ട: യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ നിരവധി അസൗകര്യങ്ങള്‍ നേരിടുന്നുവെന്നുള്ള പരാതിയുള്ള സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദര്‍ശനം.
യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, പാറയ്ക്കല്‍ അബ്ദുല്ല, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ. ജയരാജ് എം.എല്‍.എ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."