HOME
DETAILS
MAL
വ്യാജ കത്തയച്ച്: യുവതിയെ അപമാനിക്കാന്‍ ശ്രമം; പൊലിസ് കേസെടുത്തു
backup
November 29 2018 | 05:11 AM
ചാത്തന്നൂര്‍: യുവതിയെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ നാട്ടുകാര്‍ക്ക് വ്യാജ കത്തയച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. വ്യാജരേഖയുണ്ടാക്കി സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച കുറ്റം ചുമത്തിയാണ് കേസ്.
ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ടുള്ള ചാത്തന്നൂര്‍ സ്വദേശിനിയുടെ കത്ത് ചാത്തന്നൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ 21നാണ് ലഭിച്ചത്. കത്ത് ലഭിച്ചവര്‍ ചാത്തന്നൂര്‍ പൊലിസിന് കൈമാറി. പൊലിസ് രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു.
ഒരു സ്വകാര്യസ്ഥാപനത്തില്‍ പോയിരുന്ന യുവതി വസ്ത്രംമാറിയപ്പോള് ഒരാള്‍ രഹസ്യമായി നഗ്നചിത്രമെടുത്തെന്നും അതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നും കത്തില്‍ പറയുന്നു. കത്ത് വ്യാജമാണെന്ന് തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."