ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പ്രദേശത്ത് സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ വെട്ടേറ്റ ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് ആണ് മരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ കൈപ്പത്തിക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു. വെട്ടേറ്റ ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനിടെയായിരുന്നു മരണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആശുപത്രിയിലെത്തിയിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയായിരുന്നു കൊലപാതകം.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഓഫിസുകള്‍ തകര്‍ത്തിരുന്നു. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ആക്രമിസംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആക്രമികളെ തടയാന്‍ ശ്രമിച്ച പൊലിസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരം മരുതുംകുഴിലുള്ള ബിനീഷിന്റെ വീടാണ് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ എറിഞ്ഞുതകര്‍ത്തു.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെയും ആക്രമമുണ്ടായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."