സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം -ആര്.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ വെട്ടേറ്റ ആര്.എസ്.എസ് കാര്യവാഹക് രാജേഷ് (34)ആണ് മരിച്ചത്.
പ്രദേശത്ത് സംഘാര്‍ഷവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സി.പി.എമ്മിന്റേത് ഉന്മൂലന രാഷ്ട്രീയമാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. അതേസമയം ആക്രമത്തിനു പിന്നില്‍ തങ്ങളല്ലെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
http://suprabhaatham.com/cpm-rss-conflict/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."