പൊന്നാനി ഡ്രോണ്‍ സര്‍വേയുടെ വിവരങ്ങള്‍ ചൈനയിലെ യു.എന്‍.ഡബ്ലിയു.ജി.ഐ.സിയില്‍ അവതരിപ്പിച്ചു
പൊന്നാനി: പ്രളയാനന്തരമുള്ള ഡ്രോണ്‍ സര്‍വേയുടെ വിവരങ്ങള്‍ ചൈനയില്‍ ചേര്‍ന്ന യു.എന്‍ ഡബ്ലിയു.ജി.ഐ.സിയില്‍ അവതരിപ്പിച്ചു. പ്രളയാനന്തരം പൊന്നാനിയില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഡ്രോണ്‍ സര്‍വേയുമാണ് ചൈനയില്‍ നടന്ന യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ജിയോസ് പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ കോണ്‍ഫറന്‍സില്‍ സര്‍വേക്ക് നേതൃത്വം നല്‍കിയ പൊന്നാനി സ്വദേശിയായ പി.വി യാസിര്‍ അവതരിപ്പിച്ചത്.
കേരളത്തിലേയും പ്രത്യേകിച്ച് പൊന്നാനിയിലേയും പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് ഏറെ സന്തോഷം നല്‍കുന്നതായി നഗരസഭാ ഭരണസമിതി അറിയിച്ചു.ലോകത്ത് നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളേയും സുദീര്‍ഘ കാല സാങ്കേതിവിദ്യകളേയും സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യു.എന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിവിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സോഷ്യല്‍ അഫയേഴ്‌സിന്റെ കീഴില്‍ ചൈനയില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തത്. 83 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍നിന്ന് യാസിര്‍ മാത്രമാണ് പങ്കെടുത്തത്. അതേസമയം ഐക്യരാഷ്ട്രസഭയിലാണ് ഡ്രോണ്‍ സര്‍വേ വിവരങ്ങള്‍ അവതരിപ്പിച്ചതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യാസിര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."