HOME
DETAILS

ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുളമ്പ് രോഗം പടരുന്നു

  
backup
July 29 2017 | 18:07 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയെ ആശങ്കയിലാഴ്ത്തി കുളമ്പ് രോഗം പടരുന്നു. കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ പെരുമാംകണ്ടത്ത് കുളമ്പ് രോഗം പിടിപെട്ട് അഞ്ച് പശുക്കള്‍ ചാവുകയും നിരവധി പശുക്കള്‍ക്ക് രോഗം പിടികൂടുകയും ചെയ്തു. കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പെരുമാംകണ്ടത്ത്  കുളമ്പ് രോഗം മൂലം പശുക്കള്‍ ചത്ത വിവരം അറിഞ്ഞ് യഥാസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നങ്കില്‍ രോഗം പടര്‍ന്ന് പിടിക്കില്ലായിരുന്നുവെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. രോഗം പിടികൂടി മൂന്ന് പശുക്കള്‍ ചാവുകയും നിരവധി പശുക്കള്‍ക്ക് രോഗമുണ്ടാവുകയും ചെയ്തതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. ഇത് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്കും മൃഗങ്ങളിലേക്കും വ്യാപിക്കാന്‍ കാരണമായെന്നും പറയപ്പെടുന്നു.
 ആദ്യം ഭക്ഷണത്തോട് വിമുകത കാണിക്കുന്ന പശു പിന്നീട് വായില്‍ നിന്നും വെള്ളം ഒലിക്കല്‍ ആരംഭിക്കും. കാലിന്റെ കുളമ്പിന്റെ ഭാഗങ്ങളില്‍ വൃണങ്ങളും രൂപപ്പെടുന്നതോടെ പശുക്കളുടെ പാല്‍ വറ്റിപോകുകയും ചെയ്യും. ഇത് മൂലം രോഗ ലക്ഷണം കാണുമ്പോള്‍തന്നെ മൃഗങ്ങളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടങ്കിലും ക്ഷീരകര്‍ഷകര്‍ ഇതിനോട് സമ്മിശ്രപ്രതികരണമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് കിഴക്കന്‍ മേഖലയിലാണ്. ഈവിടങ്ങളില്‍ പ്രദേശീകമായി നിരവധി ക്ഷീരസംഘങ്ങളാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുളമ്പ് രോഗം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത് ക്ഷീരസംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ പഠനത്തില്‍ അനധികൃത അറവ്ശാലകളില്‍ നിന്നുമാണ് രോഗം പിടിപെടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത്  നിരവധി പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പന്നികളാണ് ഇവിടെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago