ചരിത്രം തിരുത്തി വയനാടന്‍ കരുത്തര്‍
സ്‌പോര്‍ട്‌സ് ലേഖകന്‍
മാങ്ങാട്ടുപറമ്പ്: സ്പ്രിന്റ് റിലേയില്‍ വയനാടന്‍ ചുരം കയറി പൊന്നും റെക്കോര്‍ഡും. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലാണ് വയനാടിന്റെ കുട്ടിക്കരുത്തര്‍ സുവര്‍ണ ബാറ്റണേന്തിയത്. ആവേശപ്പോരില്‍ ആദിവാസി കുട്ടികള്‍ ഉള്‍പ്പെട്ട വയനാടന്‍ കരുത്തര്‍ 47.44 സെക്കന്‍ഡിലാണ് ചരിത്രത്തിലേക്ക് റെക്കോര്‍ഡ് കുതിപ്പ് നടത്തിയത്. എ.വി വിമല്‍, കെ. അരുണ്‍, ജെ. സോണി തോമസ്, പി.എസ് രമേഷ് എന്നിവരാണ് ബാറ്റണേന്തിയത്. 18 വര്‍ഷക്കാലം തകരാതെനിന്ന തിരുവനന്തപുരത്തിന്റെ 47.60 സെക്കന്‍ഡ് സമയമാണ് വയനാടന്‍ കരുത്തില്‍ മാഞ്ഞത്. തൃശൂര്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ മറിടകടന്നായിരുന്നു വയനാടിന്റെ സ്വര്‍ണക്കുതിപ്പ്. 48.53 സെക്കന്‍ഡിലായിരുന്നു തൃശൂരിന്റെ വെള്ളി നേട്ടം. ഒളിംപ്യന്‍ ഒ.പി ജയ്ഷയുടെ ആദ്യകാല പരിശീലകന്‍ പി.ജി ഗിരീഷ് കുമാര്‍ സ്വന്തം ചെലവില്‍ പഠിപ്പിക്കുന്ന ആദിവാസി വിദ്യാര്‍ഥികളായ വിമലും രമേഷുമാണ് വയനാട് ടീമിന്റെ കരുത്തായത്. കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കാട്ടിക്കുളത്ത് സ്‌കൂളിനടുത്ത് മുറിയെടുത്ത് താമസിപ്പിച്ചാണ് ഗിരീഷ് വിമലിനെയും രമേഷിനെയും പരിശീലിപ്പിക്കുന്നതും പഠിപ്പിക്കുന്നതും. ഇരുവര്‍ക്കുമൊപ്പം ഓടിയ അരുണ്‍ മീനങ്ങാടി ജി.വി.എച്ച്.എസ്.എസിലെയും സോണി കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസിലെയും വിദ്യാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."