HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം: കലാപെയ്ത്തിനു കൊടിയിറക്കം

  
backup
November 29 2018 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-26

മലപ്പുറം: കലാപ്രകടനങ്ങളുടേയും സര്‍ഗാത്മക മികവിന്റേയും കണ്ണഞ്ചിപ്പിക്കുന്ന മൂന്നു ദിനരാത്രങ്ങളില്‍ 31-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു പരിസമാപ്തി. മാറ്റുരച്ച ഇനങ്ങളിലും ചിട്ടയൊത്ത അവതരണങ്ങളിലും വിസ്മയക്കാഴ്ചകളുടെ മായാജാലമൊരുക്കി കലോത്സവ പ്രതിഭകള്‍ ഇനി കായലുകളില്‍ നാട്ടിലേക്ക്. 84 ഇനങ്ങളുടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ 263 പോയിന്റുമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊണ്ടോട്ടി ഉപജില്ലയുടെ മുന്നേറ്റം. 254 പോയിന്റുമായി മഞ്ചേരിയും വേങ്ങരയുമാണ് തൊട്ടുപിന്നില്‍. 250 പോയിന്റുമായി മലപ്പുറം ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 93 ഇനങ്ങളുടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ 312 പോയന്റുമായി മലപ്പുറം ഉപജില്ലക്ക് ആധിപത്യം. 293 പോയന്റോടെ എടപ്പാള്‍ ര@ാമതെത്തി. 287 പോയിന്റുമായി വേങ്ങര തൊട്ടുപിന്നിലെത്തി.
അറബിക് വിഭാഗത്തില്‍ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല ഒന്നാം സ്ഥാനം നേടി. 88 പോയിന്റ് നേടിയ മലപ്പുറം രണ്ടാം സ്ഥാനവും 87 പോയിന്റ് നേടിയ പെരിന്തല്‍മണ്ണ മൂന്നാം സ്ഥാനവും നേടി. സംസ്‌കൃത കലോത്സവത്തില്‍ 86 പോയിന്റോടെ കൊണ്ടോട്ടി ഉപജില്ല ജേതാക്കളായി. രാത്രി വൈകിയും തുടര്‍ന്ന വാശിയേറിയ മത്സരത്തില്‍ ജില്ലയിലെ പതിനഞ്ച് ഉപജില്ലകളാണ് പോരാട്ടം തുടര്‍ന്നത്.
പ്രളയാനന്തരം ചെലവു ചുരുക്കലിനു ഭാഗമായി വര്‍ണപ്പകിട്ടുകളും ശബ്ദഘോഷങ്ങളും ആഘോഷതിമര്‍പ്പുമില്ലാതെയാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. ജനപ്രിയ ഇനങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍, കാണികളുടെ എണ്ണത്തില്‍ പൊതുവേ കുറവായിരുന്നു. മൂന്നു രാപലുകള്‍ നീണ്ട കലാപ്രകടനങ്ങളിലെ മിടുക്ക് കാട്ടിയ പ്രതിഭകള്‍ ഇനി ആലപ്പുഴയില്‍ സംസ്ഥാന കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.

 

ദഫ്മുട്ടില്‍ ഇത്തവണ ചെറുകുളമ്പ്


മലപ്പുറം: പ്രകീര്‍ത്തന കാവ്യങ്ങളുടെ സ്വരതാളലയങ്ങളില്‍ ആസ്വാദകരുടെ മനംകവര്‍ന്ന ദഫ്മുട്ട് മത്സരത്തില്‍ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ് സ്‌കൂളിന് തിളക്കമാര്‍ന്ന ജയം. പി.കെ ഇര്‍ഷാദും സംഘവുമാണ് ഒന്നാം സ്ഥാനം നേടിയത്. പ്രവാചകതിരുമേനി(സ്വ)യുടെ അപദാനവരികളില്‍ ചിട്ടപ്പെടുത്തിയ 'റഈസുല്‍ അക്താബ് റസൂലുല്ലാ....' എന്ന വരികള്‍ക്കാണ് ഇവര്‍ താളമിട്ടത്.
ഇതോടൊപ്പം ഖാദിരി, രിഫാഈ അപദാന ബൈത്തുകളും ചേര്‍ത്ത താളലയങ്ങളിലാണ് ഇത്തവണ കിരീടം സ്വന്തമാക്കിയത്. അനസ് മണ്ണാര്‍ക്കാട്, ശംസു എടരിക്കോട് എന്നിവരാണ് പരിശീലകര്‍. കഴിഞ്ഞ ദിവസം നടന്ന കോല്‍ക്കളിയിലും ഇതേ സ്‌കൂളിലെ ടീം ഒന്നാമതെത്തിയിരുന്നു. എം.എസ്.പി സ്‌കൂള്‍ വേദിയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 18 ടീമുകളാണ് മാറ്റുരച്ചത്. ചിട്ടയായ ബൈത്തുകളും താളമികവും ചേര്‍ത്തു അണിനിരന്ന മത്സരം മികച്ച നിലവാരം പുലര്‍ത്തി.

അറബനയില്‍ കൊട്ടിക്കയറി എടരിക്കോടിന്‍ മക്കള്‍


മലപ്പുറം: അപദാന വരികള്‍ പെയ്തിറങ്ങി പ്രേക്ഷരുടെ മനംകവര്‍ന്നു ശ്രദ്ധേയമായി അറബനമുട്ട് മത്സരം. ഒന്നിനൊന്നു മികച്ച ഓരോ സംഘങ്ങളും ജൈത്രയാത്ര കൊയ്തു വേദി. പതിനഞ്ച് ടീമുകളുടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഹയര്‍സെക്കണ്ടന്‍ഡറി വിഭാഗത്തിന്റെ അറബനമുട്ട് മത്സരത്തോടെയാണ് ഇന്നലെ എം.എസ്.പി കമ്യൂണിറ്റി ഹാളിലെ മത്സരവേദി ഉണര്‍ന്നത്.
ഹയര്‍സെക്കണ്ടന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പി.കെ.എം.എച്ച്.എസ്.സ്‌കൂളിലെ കെ.റാഹിലും സംഘവുമാണ് ഒന്നാമത്. ' അല്ലാഹു യാ റഹ്മാന്‍...' എന്നുതുടങ്ങുന്ന ബൈത്തുകളോടെ തുടങ്ങി ശൈഖ് ജീലാനി, ശൈഖ് രിഫാഈ പ്രകീര്‍ത്തനങ്ങള്‍ മുഴക്കിയ സംഘം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതാദ്യമായാണ് അറബനയില്‍ എടരിക്കോട് സ്‌കൂള്‍ സംസ്ഥാനയോഗ്യത നേടുന്നത്. പതിനാല് വര്‍ഷത്തെ കോല്‍ക്കളി സംസ്ഥാന ജേതാക്കളാണ് സ്‌കൂള്‍. ഇത്തവണ കോല്‍ക്കളിയില്‍ ജില്ലയില്‍ ര@ണ്ടാം സ്ഥാനം നേടിയപ്പോള്‍ അറബനയില്‍ മധുരമുന്നേറ്റം കുറിച്ചു. രാത്രി വൈകി നടന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരവും ഏറെ നിലവാരം പുലര്‍ത്തി.


ചെണ്ട മേളം ഹൈസ്‌കൂളില്‍ കൊളത്തൂര്‍, ഹയര്‍സെക്കന്‍ഡറിയില്‍ കോട്ടൂര്‍

മലപ്പുറം: പഞ്ചാരി കൊട്ടി ആസ്വാദകരെ അദ്ഭുതപ്പെടുത്തി കൊളത്തൂരും കോട്ടൂരും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹയര്‍സെക്കന്‍ഡറി മത്സരത്തില്‍ കോട്ടൂര്‍ എ.കെ.എം.എസ്.സ്‌കൂളുമാണ് ചെണ്ടമേളത്തില്‍ കിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് കൊട്ടി ഒപ്പത്തിനൊപ്പം മത്സരിച്ച ടീമുകള്‍ മികച്ച നിലവാരം പുലര്‍ത്തി.
കോട്ടൂരിലെയും കൊളത്തൂരിലെയും കുട്ടികള്‍ പഞ്ചാരിമേളം കൊട്ടിയാണ് വിജയം നേടിയത്. കഴിഞ്ഞ നാല് വര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത സംഘത്തെയാണ് കോട്ടൂര്‍ വേദിയിലെത്തിച്ചത്. കോട്ടക്കല്‍ രാധാകൃഷ്ണന്റെയും മകന്‍ ധീരജ് കോട്ടക്കലിന്റെയും നേതൃത്വത്തിലാണ് കോട്ടൂര്‍ ടീം മേളം അഭ്യസിച്ചത്. ടി.രോഹിത്, അരുണ്‍ രവീന്ദ്രന്‍, എം.എന്‍ അഭിനവ്, ടി.മനു, പി.വിവേക്, എം.നവദീപ്, ആകാശ് രവീന്ദ്രന്‍ എന്നിവരാണ് ചെണ്ടയില്‍ താളമിട്ടും വലന്തലയും കുഴലുമായും ഇലത്താളമിട്ടും ഒന്നാമതെത്തിയത്. തായമ്പക മത്സരത്തിലും കോട്ടൂരിനാണ് വിജയം.
കലാനിലയം കൃഷ്ണകുമാറാണ് കൊളത്തൂര്‍ നാഷനല്‍ സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചത്. ഇതേ ടീം തായമ്പകയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിരുന്നു. കാലം ഇട്ട് തുടങ്ങിയ സംഘം കൂറും തീരകലാശവും കൊട്ടിതീര്‍ത്താണ് വിജയം നേടിയത്. അരുണ്‍ ഭാസ്‌കര്‍, അഖില്‍ ഭാസ്‌കര്‍, പി.ആദര്‍ശ്, അരുണ്‍ കൃഷ്ണ, ആദിത്യന്‍, സി.പി അരുണ്‍ കൃഷ്ണ എന്നിവരാണ് കൊളത്തൂര്‍ ടീമംഗങ്ങള്‍.


മൈലാഞ്ചി കൈകളുമായി കൊട്ടിപ്പാടി ഐഡിയല്‍ കടകശ്ശേരി


മലപ്പുറം: ഓതിടൈ ബിസ്മി ഹംദുരത്ത്, പിള്ളി ശുക്‌റ് അഹദിലായി.... കാഴ്ചക്കാര്‍ക്ക് ആസ്വാദനവും പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ഭാവത്തോടെ ഇഴുകിച്ചേര്‍ന്ന് മണവാട്ടിയും സഖിമാരും ഹൈസ്‌കൂള്‍ ഒപ്പന വേദിയില്‍ നിറഞ്ഞാടി.
തനത് ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പുതുമയാര്‍ന്ന ശീലുകളും, ചൊടിയുള്ള ചുവടുവയ്പുമായി ഒപ്പനക്കൂട്ടം വേദിയില്‍ മൈലാഞ്ചി കൈകളുമായി കൊട്ടിപ്പാടി. അപ്പീലുമായെത്തിയവര്‍ പോലും മികച്ച നിലവാരം പുലര്‍ത്തിയത് ഒപ്പന മത്സരത്തെ ഹൃദ്യമാക്കി.
വഴിനീളം കൈകൊട്ടിവന്ന് ചായലും മുറുക്കവും ഇടമുറുക്കവും ആവര്‍ത്തിച്ച് ഇശലിന്റെ അകമ്പടിയില്‍ ചൊടിയുള്ള ചുവടുവയ്പുമായി മണവാട്ടിയും സഖിമാരും ഒപ്പന വേദിയെ പുളകമണിയിച്ചു.
കലോത്സവത്തിന്റെ മൂന്നാം ദിനം ഒപ്പന ശീലുകളാല്‍ ധന്യമായി. രാവിലെ ആരംഭിച്ചതുമുതല്‍ കാണികള്‍ നിറഞ്ഞ ഒപ്പനവേദിയില്‍ രാവേറെയായിട്ടും ആവേശമൊഴിഞ്ഞിരുന്നില്ല. ഒപ്പന വേദിയില്‍ മുഴങ്ങിക്കേട്ടതില്‍ ഏറെയു മൊയ്തു വാണിമേലിന്റെ ഇശലുകളാണ്. ഖദീജാ ബീവിയുടെ കല്യാണമായിരുന്നു മിക്കവാറും ടീമുകള്‍ അവതരിപ്പിച്ചത്. ഒപ്പന മത്സരങ്ങള്‍ വീക്ഷിക്കാന്‍ നേരത്തെ തന്നെ സദസ് നിറഞ്ഞ് കവിഞ്ഞിരുന്നു. വൈകിട്ട് ഏഴിനാണ് ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങള്‍ അവസാനിച്ചത്. എട്ടിന് ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പന ആരംഭിക്കുമ്പോഴും സദസിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. രാത്രി വൈകിയും മത്സരങ്ങള്‍ പുരോഗമിക്കുമ്പോഴും ജനത്തിരക്കിന് അറുതിയില്ല.
അപ്പീലിലൂടെ എത്തിയവര്‍ ഉള്‍പ്പടെ 23 ടീമുകളാണ് അരങ്ങിലെത്തിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐഡിയല്‍ കടകശ്ശേരിയുടെ ജന്നത്തുശദ ആന്‍ഡ് പാര്‍ട്ടിയാണ് കിരീടം ചൂടിയത്. കഴിഞ്ഞ തവണയും ജില്ലയെ പ്രതിനിധീകരിച്ചത് ഐഡിയല്‍ തന്നെയായിരുന്നു. നാസര്‍ പറശ്ശേരിയാണ് ഐഡിയലിന്റെ പരിശീലകന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago