HOME
DETAILS
MAL
ദില്ലിയിലും ലക്നൗവിലും നേരിയ ഭൂചലനം
backup
November 19 2019 | 15:11 PM
ദില്ലി: ദില്ലിയിലും ലക്നൗവിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വൈകിട്ട് ഏഴ് മണിയോടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല.
ഉപരിതലത്തില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്. നേപ്പാളിലെ ദൈലേഖ് ജില്ലയില്‍ നിന്ന് 87 കിലോമീറ്റര്‍ ദൂരെ വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ഭൂചലനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."