കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഇനി മുതല്‍ പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല
കോഴിക്കോട്: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് നല്‍കില്ലെന്നു റിപ്പോര്‍ട്ട്.
ഇവിടങ്ങളില്‍ ഇലക്ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കുകള്‍ക്കു മാത്രമേ ഇനി പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതനുസരിച്ച് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 3000 പുതിയ പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2000 ഓട്ടോകള്‍ ഇലക്ട്രിക്കും 1000 ഓട്ടോകള്‍ സി.എന്‍.ജിയോ എല്‍.എന്‍.ജിയോ ആയിരിക്കണം.
രണ്ടു നഗരങ്ങളിലും നിലവില്‍ 4300 വീതം പെര്‍മിറ്റാണുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ 30000 പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 20000 പെര്‍മിറ്റ് നല്‍കി. ഇനി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പുതിയ ഉത്തരവ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."