രാജ്യത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നത് തൊഴിലാളികള്‍: കാനം രാജേന്ദ്രന്‍
മണ്ണഞ്ചേരി: തൊഴിലാളികള്‍ക്കനേരെ വാതോരാതെ പുലഭ്യം പറയുന്നവര്‍ ഓര്‍ക്കണം രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നത് തൊഴിലാളികളാണെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയില്‍ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കുകൂലി ആരോപണം ഉന്നയിച്ച് ജി.സുധാകരന്‍ തൊഴിലാളികള്‍ അളിഞ്ഞ സംസ്‌ക്കാരം നയിക്കുന്നവര്‍ എന്നാരോപിച്ചിരുന്നു. എ.ഐ.ടി.യു.സിക്കാരെ പേരെടുത്തു പരാമര്‍ശിച്ചുള്ള മന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.
വ്യത്യസ്ഥമായ രാഷ്ട്രീയവീക്ഷണങ്ങള്‍ തൊഴിലാളി സംഘടനകള്‍ വച്ചുപുലര്‍ത്തുമ്പോഴും രാജ്യത്തെ നശിപ്പിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരാണ് ദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളെന്നും കാനം പറഞ്ഞു. തൊഴിലാളികള്‍ ഫാസിസത്തിനെതിരെ തിരിയുമ്പോള്‍ കലയും സാഹിത്യവും ഫാസിസത്തിന്റെ ഭീകരത കണ്ടില്ലെന്നുനടിക്കുന്നു.
വ്യക്തികളുടെ ഭക്ഷണം, ചിന്ത, പ്രണയം എന്നിവയില്‍ കൈകടത്താന്‍ ഭരണാധികാരികള്‍ക്ക് എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈയീസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍, ബിനോയ് വിശ്വം, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, പ്രഫ.അമൃത, ജെ.ഉദയഭാനു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."