മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ വഴിച്ചേരിയില്‍ നിരീക്ഷണ കാമറകള്‍
ആലപ്പുഴ: മാലിന്യമേറുകാരില്‍ നിന്നു വന്‍ തുക മുനിസിപ്പാലിറ്റി പിഴ ഈടാക്കുമെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്. പൊതുസ്ഥലത്തും റോഡിലും മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്നു രണ്ടായിരം മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഈടാക്കാനുള്ള വകുപ്പുകളാണുള്ളത്. മാലിന്യനിക്ഷേപം തടയാന്‍ നിയമപരമായി വേറെ മാര്‍ഗമില്ല.
വഴിച്ചേരി വാര്‍ഡ് ഏകതാ റസിഡന്റ്‌സ് അസോസിയേഷന്‍ വൈ.ഡബ്ല്യൂ.സി.എ റോഡില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യമേറുകാരെയും സാമൂഹ്യവിരുദ്ധരെയും കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ റോഡില്‍ ഏഴു ക്യാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതോടെ റോഡും സമീപ വീടുകളും നിരീക്ഷണപരിധിക്കുള്ളിലായി.
ജനങ്ങള്‍ വഴിയില്‍ ജൈവമാലിന്യം എറിയുന്നതു ഒഴിവാക്കാന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഏറോബിക് പ്ലാന്റുകള്‍ സ്ഥാപിച്ചുവരുകയാണെന്നു മുഖ്യാതിഥിയിയായിരുന്ന ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.മെഹബൂബ് വ്യക്തമാക്കി.
കൗണ്‍സിലര്‍ ബിന്ദു തോമസ്, വൈ.എം.സി.എ സെക്രട്ടറി ജോണ്‍ ജോര്‍ജ്, അസോസിയേഷന്‍ സെക്രട്ടറി മൊഹമ്മദ് സാലി, ലാലു തെന്നശേരി, തോമസ് കളരിക്കല്‍ ,തോമസ് മത്തായി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോര്‍ജ് വര്‍ഗീസ്, ടി.എന്‍.ധനേഷ്, ബേബി സ്റ്റീഫന്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിരീക്ഷണ ക്യാമറകളുടെ ട്രയല്‍ റണ്‍ നടത്തിയ ദിവസങ്ങളില്‍ തന്നെ മാലിന്യമേറുകാരായ അഞ്ചു പേര്‍ പിടിയിലായിരുന്നു. അവരെ താക്കീതു ചെയ്തു വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."