രോഗികള്‍ക്ക് സാന്തനമായി ആര്.എസ്.പിയുടെ നവമാധ്യമകൂട്ടായ്മ
ശാസ്താംകോട്ട: ആര്‍എസ്പിയുടെ നവമാധ്യമകൂട്ടായ്മ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്നു.
പടര്‍ന്നു പിടിക്കുന്ന പനിമൂലം ആശുപത്രികിടക്കയിലായ രോഗികള്‍ക്കാണ് സഹായഹസ്തം ലഭിക്കുന്നത്.
പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ മുഴുവന്‍ കിടപ്പു രോഗികള്‍ക്കും കഴിഞ്ഞ ദിവസം ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തു. ആവശ്യമുള്ള രോഗികള്‍ക്ക് കൊതുകുവലകള്‍, കുടിവെള്ളം തുടങ്ങിയവയും വിതരണം ചെയ്തു.
കൊല്ലം ജില്ലാ ആശുപത്രി, നീണ്ടകര ഫൗണ്ടേഷന് ആശുപത്രി, ചവറ താലൂക്കാശുപത്രി, ചാത്തന്നൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളിലും ആര്‍എസ്പി യുടെ കൈതാങ്ങ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
രണ്ടാം ഘട്ടമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ നടന്ന സ്വാന്തന പരിപാടി ആര്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉല്ലാസ് കോവൂര്‍ ഉദ്ഘാടനം ചെയ്തു.
ഇടവനശ്ശേരി സുരേന്ദ്രന് അധ്യക്ഷനായി. ആര്.എം.ഒ ഡോ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. ഷാജിബാഹുലേയന്, അജി വാണിരേത്ത്, സജിമോന്‍ ഇടവനശ്ശേരി, കല്ലട ഷാലി, വിഷ്ണു സുരേശ്വന്, നവാസ് ചേമത്തറ, ഷിബു ചിറക്കട, ഹൈദ്രോസ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."