ഇസ്ലാമിക തീവ്രവാദ പ്രയോഗം: സി.പി.എം വെട്ടില്‍
തിരുവനന്തപുരം: സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന മോഹനന്റെ പരാമര്‍ശമാണ് സി.പി.എമ്മിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും വാദങ്ങള്‍ക്ക് ശക്തിപകരുന്ന വാക്കുകളാണു സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മോഹനന്റെ പരാമര്‍ശത്തെ കുമ്മനം ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സ്വാഗതം ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലാണ്. ജില്ലാ സെക്രട്ടറിയുടെ അപ്രതീക്ഷിതമായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് നേതൃത്വം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ നടപടി തിരുത്തണമെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ നിര്‍ദേശം നല്‍കിയതിനുപിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദ പരാമര്‍ശം നടത്തിയത് സി.പി.എം സംസ്ഥാന നേതൃത്വത്തിന് ഇരുട്ടടിയായിരിക്കുകയാണ്.
സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി മോഹനന്റെ പരാമര്‍ശത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയെങ്കിലും കേരളത്തിലെ നേതാക്കളാരും ഇതുസംബന്ധിച്ച് ഒരക്ഷരവും മിണ്ടിയിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി അമേരിക്കയില്‍ ആയതിനാല്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉഴലുകയാണ് സംസ്ഥാനത്തെ നേതാക്കള്‍. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന കേസിലും യു.എ.പി.എ വിഷയത്തിലും പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇസ്ലാമിക തീവ്രവാദ പ്രയോഗം കടുത്ത രാഷ്ട്രീയ പരീക്ഷണം തന്നെയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."