HOME
DETAILS

ബി.എസ്.എന്‍.എല്ലിനെ ജിയോ വിഴുങ്ങുന്നു, എല്ലാ ഒത്താശകളുമായി കേന്ദ്രം, ആധിപത്യവും ജിയോക്ക്

  
backup
November 20 2019 | 06:11 AM

b-s-n-l-reliance-issue-news-kerala-20-11-2019

പാലക്കാട്: രാജ്യത്തിന്റെ അഭിമാനമായിരുന്ന പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ റിലയന്‍സ് വിഴുങ്ങുന്നു. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായി ബി.എസ്.എന്‍.എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് വ്യക്തമാക്കി. ബി.എസ്.എന്‍.എല്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ അംബാനി ഗ്രൂപ്പ് തുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ജിയോയുടെ ആധിപത്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് ശക്തി ലഭിച്ചുതുടങ്ങിയത്.

ബി.എസ്.എന്‍.എല്ലിനെ ഏറ്റെടുക്കുകയല്ല, മറിച്ച് സ്ഥാപനത്തെ ഇല്ലാതാക്കിയ ശേഷം ഏകപക്ഷീയമായി മുഴുവന്‍ കണക്ഷനുകളും വിഴുങ്ങാനാണ് ജിയോ, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടുകെട്ട് കരുക്കള്‍ നീക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. സ്വകാര്യ കമ്പനികളൊക്കെ 5 ജിയിലേക്ക് കടക്കുമ്പോഴും ബി.എസ്.എന്‍.എല്ലിന് ഇതുവരെയും 4 ജി സ്പെക്ട്രം പോലും അനുവദിക്കാതിരുന്നത് ഇത്തരമൊരു മുന്നൊരുക്കത്തിന്റെ തെളിവായാണ് ഉദ്യോഗസ്ഥര്‍ വിവരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം ദാതാവെന്ന കുത്തക ബി.എസ്.എന്‍.എല്ലില്‍ നിന്ന് മാറ്റി റിലയന്‍സിനും ജിയോയ്ക്കുമാക്കിയത് ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുന്നതിന്റെ തുടക്കമായിരുന്നു. എന്‍.ഡി.എ സര്‍ക്കാരിന്റെ റിലയന്‍സ് പ്രേമമാണ് എല്ലാ അതിരുംകടന്ന് ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് എത്തിക്കുന്നത്. 20,000 കോടി രൂപയുടെ ബാധ്യതയാണ് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സ്വന്തമായി ഒരുലക്ഷം കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമടങ്ങുന്ന ആസ്തിയുള്ള സ്ഥാപനമാണിത്.
കണ്ണായസ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി വേറെയും. ഇതെല്ലാം ഫലപ്രദമായി വിനിയോഗിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നിരിക്കെയാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ജിയോ ഒഴികെയുള്ള മറ്റ് സ്വകാര്യ ടെലികോം കമ്പനികളും മരണമണി മുഴക്കിയാണ് മുന്നോട്ടുനീങ്ങുന്നത്.
കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്ക് നല്‍കേണ്ട ഫീസുകളും കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല. ഇത്തരമൊരു ഘട്ടത്തില്‍ ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ആ കണക്ഷനുകളെല്ലാം ജിയോയുടെ പോക്കറ്റിലെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
കേരളത്തിലുടനീളം 8500 ടവറുകള്‍ സ്ഥാപിച്ചതിലൂടെ നെറ്റ്വര്‍ക്ക് വിതരണത്തില്‍ ജിയോ ഒന്നാമതാണിപ്പോള്‍. ഇക്കഴിഞ്ഞ ജൂണിലാണ് 331.3 ലക്ഷം വരിക്കാരെ സ്വന്തമാക്കി ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായത്. വോഡഫോണ്‍, ഐഡിയ കൂട്ടുക്കെട്ടിനെയാണ് ജിയോ ഇതോടെ പിന്നിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  15 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  44 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago