ബഹ്റൈന്‍- കണ്ണൂര്‍ സര്‍വിസിനായി ആവശ്യമുയരുന്നു
മനാമ: ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബഹ്റൈനില്‍ നിന്നും സര്‍വിസ് വേണമെന്ന ആവശ്യവുമായി ബഹ്റൈനിലെ പ്രവാസികള്‍ രംഗത്ത്. ഇതുവരെയായി ബഹ്റൈനില്‍ നിന്നും കണ്ണൂരിലേക്ക് ഒരു വിമാന സര്‍വിസ് പോലും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വിവിധ പ്രവാസി സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇക്കാര്യത്തിലുള്ള അധികൃതരുടെ സമീപനം ബഹ്റൈനിലെ മലയാളി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി ബഹ്റൈന്‍ യാത്രാ സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മലബാര്‍ ഭാഗത്തുള്ളവര്‍ക്കും, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഗുണം ചെയ്യുന്ന രൂപത്തില്‍ നേരിട്ടോ കണക്ഷന് ഫ്ളൈറ്റ് വഴിയോ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യാത്രാ സമിതി കേന്ദ്ര, കേരള അധികാരികള്‍ക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.
ബഹ് റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ബഹ്റൈനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യനല്‍ ഓഫിസില്‍ വച്ച് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് നൂറുദ്ദീന്‍ മുണ്ടേരി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബഹ്റൈന്‍ മാനേജര്‍ സാകതിന് നിവേദനം കൈമാറിയത്. കെ.എം.സി.സി കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ പാനൂര്‍, വൈസ് പ്രസിഡന്റ് നിസാര്‍ ഉസ്മാന്, സെക്രട്ടറിമാരായ നൂറുദ്ദീന്‍ മാട്ടൂല്‍ ,അഷ്റഫ് കാക്കണ്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."